രാഷ്ട്രീയ കണിശതയോടെ എൽഡിഎഫ‌് മുന്നേറ്റം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

രാഷ്ട്രീയ കണിശതയോടെ എൽഡിഎഫ‌് മുന്നേറ്റം


കെ ശ്രീ
പരസ്യപ്രചാരണത്തിന‌് കൊടിയിറങ്ങിയപ്പോൾ കേരളത്തിന്റെ രാഷ്ട്രീയചിത്രം കൂടുതൽ തെളിയുകയാണ‌്. കണിശമായ രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും ഉറച്ച മതേതരനിലപാടും അക്കമിട്ട‌് നിരത്തി നിലയുറപ്പിച്ച എൽഡിഎഫ‌്  ഒരുവശത്ത‌്. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളും സർക്കാരിനെതിരെ നുണക്കഥകളുമായി  യുഡിഎഫും ബിജെപിയും ഒരേസ്വരത്തിൽ മറുവശത്ത‌്.

ശബരിമല മുതൽ കിഫ‌്ബി ബോണ്ട‌് വരെയുള്ള വിവാദങ്ങളാണ‌് ഇതിനായി ആയുധമാക്കിയത‌്. ഇതിനെല്ലാം ചുട്ടമറുപടി നൽകി എൽഡിഎഫ‌് നടത്തിയ മുന്നേറ്റമാണ‌് പ്രചാരണത്തിന‌് തിരശ്ശീല വീഴുമ്പോൾ ദൃശ്യമാകുന്നത‌്.

നുണരാഷ്ട്രീയം തിരിച്ചടിയായി
ശബരിമല ഉയർത്തി വോട്ട‌് നേടാമെന്ന ഒറ്റ ലക്ഷ്യവുമായിരുന്നു ബിജെപിക്ക‌്. ഇതിനായി അവർ പ്രധാനമന്ത്രിയെവരെ നുണപറയാൻ രംഗത്തിറക്കി. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഒരിടത്തും പ്രകടമായില്ല എന്നതാണ‌് മറ്റൊരു വസ‌്തുത. എൽഡിഎഫ‌് സർക്കാരിന്റെ പ്രവർത്തനവും തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിരുന്നു.1000 ദിനങ്ങളിലെ പ്രവർത്തനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും സർക്കാർ ആവേശപൂർവം മുന്നോട്ടുവച്ചെങ്കിലും ആ വഴിക്ക‌് ചർച്ച പോകണമെന്ന‌് പ്രതിപക്ഷം തീർത്തും ആഗ്രഹിച്ചില്ല. പകരം വിവാദങ്ങളിൽ കേന്ദ്രീകരിക്കാനായിരുന്നു യുഡിഎഫ‌് ശ്രമം. ഇതിനെല്ലാം വസ‌്തുതകളുടെ പിൻബലത്തിൽത്തന്നെ എൽഡിഎഫ‌് മറുപടിയും നൽകി.

പ്രചാരണത്തിന്റെ ആദ്യഘട്ടംമുതൽ നേടിയ ആധിപത്യം അവസാന മണിക്കൂറുകളിലും നിലനിർത്താൻ കഴിഞ്ഞുവെന്നത‌്  എൽഡിഎഫിന‌് വലിയ ആത്മവിശ്വാസം പകരുന്നതാണ‌്.

വർഗീയപ്രചാരണം ഏശിയില്ല
പ്രചാരണത്തിൽ മതവിദ്വേഷം പടർത്താനും വർഗീയ ധ്രുവീകരണത്തിനും ആസൂത്രിതമായ ശ്രമമാണ‌് അരങ്ങേറിയത‌്.ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മാധ്യമങ്ങളോട‌് വെളിപ്പെടുത്തി.

വിശ്വാസത്തിന്റെയുംമറ്റും പേരിൽ ഹൈന്ദവ വർഗീയത ആളിക്കത്തിക്കാനാണ‌് ശ്രമിച്ചത‌്. ബിജെപിയുടെ നീക്കങ്ങൾക്ക‌് ശക്തിപകരുന്ന നിലപാടാണ‌് യുഡിഎഫ‌് ആദ്യമൊക്കെ സ്വീകരിച്ചത‌്. ശബരിമല ഉയർത്തി വോട്ട‌് നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത‌്. വയനാടിനെ പാകിസ്ഥാനോട‌് ഉപമിച്ച അമിത‌്‌ ഷായുടെ നടപടിയെ വിമർശിക്കാൻ കോൺഗ്രസ‌് നേതൃത്വം  തയ്യാറായിട്ടില്ല. എന്നാൽ, പരാമർശങ്ങൾക്ക‌് ശക്തമായ ഭാഷയിൽ മറുപടി നൽകാൻ ഇടതുപക്ഷം തയ്യാറായത‌് ന്യൂനപക്ഷങ്ങൾക്ക‌ിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചു. പ്രളയ ദുരിതാശ്വാസത്തിന‌് സഹായം നൽകാതെ കേരളത്തോട‌് പകവീട്ടിയ കേന്ദ്രനിലപാടിനെ വിമർശിക്കാതെ കോൺഗ്രസും മുഖം തിരിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2vfAUDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages