ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി
ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ മുഹമ്മദ് വൈ സഫീറുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വോട്ടർമാർക്ക് ചൊവ്വാഴ്ച ബൂത്തുകളിലെത്തി സുഗമമായി വോട്ട‌് ചെയ്യാം. ജില്ലയിൽ 24,86,705 വോട്ടർമാരാണുള്ളത്. 12,65,458 സ്ത്രീകളും 12,21,232 പുരുഷന്മാരും 15 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 2251 പോളിങ് സ്റ്റേഷനുകളാണ് ആകെയുള്ളത്.

ഗ്രാമപ്രദേശത്ത് 1657ഉം നഗരപ്രദേശത്ത് 5944ഉം പോളിങ് സ്‌റ്റേഷനുകളുണ്ടാകും. നിയമസഭാമണ്ഡലംതോറും ഓരോ വനിതാ പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിവിൽ പൊലീസ് ഓഫീസർമാരും വനിതകളായിരിക്കും.കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എല്ലാ പോളിങ് സ്റ്റേഷനിലും ഉറപ്പുവരുത്തിയിട്ടുണ്ട്. 131 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാക്കി. വോട്ട‌് ചെയ്യാൻ  ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽമുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകാ സ്റ്റേഷനുകളിൽ പ്രത്യേകം ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാതൃകാ സ്റ്റേഷനുകളിൽ സൗജന്യ സംഭാരവിതരണവും നടത്തും. 

വോട്ടിങ് യന്ത്രങ്ങളെല്ലാം കമീഷനിങ് പൂർത്തിയാക്കി വോട്ടെടുപ്പിനായി വിതരണം ചെയ്തുകഴിഞ്ഞു. പോളിങ് സ്റ്റേഷനുകളിലേക്ക‌് ആവശ്യമായ 2934 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 2886 വിവിപാറ്റ് യന്ത്രങ്ങളും വിതരണം ചെയ്തു. പത്ത‌് ശതമാനംവീതം റിസർവായും കരുതിയിട്ടുണ്ട്.  വോട്ടെടുപ്പിനുശേഷം ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കളമശേരി പോളിടെക്‌നിക് കോളേജിലും എറണാകുളത്തേത് കുസാറ്റിലും സൂക്ഷിക്കുമെന്നും കലക്ടർ പറഞ്ഞു. 
ജില്ലയിൽ 21 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. വോട്ടെടുപ്പുദിവസം അവിടങ്ങളിൽ ലൈവ് വെബ് കാസ്റ്റ് നടത്തും.  


പത്രം, ടിവി, റേഡിയോ, ഓൺലൈൻ മീഡിയ, സോഷ്യൽ മീഡിയ തുടങ്ങിയവയിൽ വരുന്ന തെരഞ്ഞെടുപ്പുപരസ്യങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനും വിലയിരുത്തുന്നതിനും കലക്ടറേറ്റിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ‌് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 30 ജീവനക്കാരാണ് അവിടെ ഡ്യൂട്ടിയിലുള്ളത്. 

പതിനെട്ട‌് ഡിവൈഎസ‌്പിമാരുടെ നേതൃത്വത്തിൽ 4179 പേരടങ്ങുന്ന പൊലീസ് സംഘം ജില്ലയുടെ സുരക്ഷ ഉറപ്പാക്കും. കേന്ദ്ര പൊലീസ് സേനയിലെ 27 അംഗങ്ങൾ ജില്ലയിൽ ഡ്യൂട്ടിയിലുണ്ടാകും. ഇലക‌്ഷൻ ഡെപ്യൂട്ടി കലക്ടർ എസ് ഷാജഹാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഇലക‌്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് ദേവരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2PrHWhK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages