തിരുവനന്തപുരം
എൽഡിഎഫ‌് പ്രവർത്തകർ കൊച്ചുവേളിയിൽ കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണിയുടെ റോഡ‌് ഷോ തടഞ്ഞുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ‌്താവനയിൽ പറഞ്ഞു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും റോഡ‌് ഷോകൾ എതിർദിശകളിൽ വന്നപ്പോഴുണ്ടായ ഗതാഗകതക്കുരുക്കിനെ രാഷ‌്ട്രീയ മുതലെടുപ്പിന‌് ഉപയോഗിക്കാനുള്ള ശ്രമം ഹീനമാണ‌്. എൽഡിഎഫിന്റെ റോഡ‌് ഷോ പൂന്തുറയിൽനിന്ന‌് ഞായറാഴ‌്ച ഉച്ചകഴിഞ്ഞ‌് 3.15 നാണ‌് ആരംഭിച്ചത‌്. ഇരുചക്രവാഹനങ്ങളിലടക്കം ആയിരത്തോളം പേർ പങ്കെടുത്ത വലിയ റോഡ‌് ഷോ നാലരയോടെയാണ‌് വേളിയിലെത്തിയത‌്. റോഡ‌് ഷോ വേളി ബോട്ട‌് ക്ലബ്ബ‌്–-ദുർഗാദേവി ക്ഷേത്ര റോഡിലേക്ക‌് തിരിയുന്ന സമയത്താണ‌് യുഡിഎഫ‌് റോഡ‌് ഷോ അവിടെ എത്തുന്നത‌്. ഇതോടെ അവിടെ ഗതാഗതക്കുരുക്ക‌് ഉണ്ടായി. ഇത‌് പരിഹരിക്കാൻ ഇരു ഭാഗത്തുമുള്ള പ്രാദേശിയ നേതാക്കൾ ശ്രമിക്കുന്നതിനിടെ എ കെ ആന്റണിയും മറ്റ‌് നേതാക്കളും പ്രചാരണ വാഹനത്തിൽനിന്ന‌് ഇറങ്ങി നടന്നുപോകുകയായിരുന്നു. പിന്നീട‌് ഇതിനെ രാഷ‌്ട്രീയ മുതലെടുപ്പിനായി തന്നെ തടഞ്ഞുവെന്നാക്കി ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം നുണകൾ പ്രചരിപ്പിച്ച‌് എ കെ ആന്റണി തരംതാഴരുതെന്നും ആനാവൂർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2vhxIqV
via IFTTT
No comments:
Post a Comment