തൃശൂർ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തിൽ ആലത്തൂരിൽ യുഡിഎഫ് കളിച്ചത് പരാജയം മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രചാരണ സമാപനത്തിൽ യുഡിഎഫുകാർ എൽഡിഎഫ് പ്രവർത്തകരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ, പഞ്ചായത്ത് പ്രസിഡന്റ് എം മായൻ ഉൾപ്പടെയുള്ളവർക്ക് പരിക്കു പറ്റി.
ആലത്തൂരിൽ യുഡിഎഫ് അഴിച്ചുവിട്ട കുപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വ്യക്തമായിരിക്കയാണ്. ഇതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് യുഡിഎഫ് നീക്കം. അതിന്റെ ഭാഗമാണ് അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ട് യുഡിഎഫ് സ്ഥാനാർഥിയെ ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫുകാർ ചെരിപ്പെറിഞ്ഞുവെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ട് ആശുപത്രിയിൽ പോയ ആളാണ് അനിൽ അക്കര. അതിന്റെ മറ്റൊരു പ്രതിപ്പാണ് ഇപ്പോൾ ആലത്തൂരിലും അരങ്ങേറിയത്. യുഡിഎഫിന്റെ ഇത്തരം കപടവേഷങ്ങളൊന്നും രാഷ്ട്രീയ പ്രബുദ്ധതയുള്ള ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. യുഡിഎഫിന്റെ കുപ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ വോട്ടർമാർ തള്ളിക്കളയണമെന്ന് കെ രാധാകൃഷ്ണൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Pqm6ej
via IFTTT
No comments:
Post a Comment