കോട്ടയം> തൊഴിലുറപ്പ് പദ്ധതിയിൽ കൂലി കുടിശ്ശിക വരുത്തി കേന്ദ്ര സർക്കാർ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഞ്ചു മാസമായി 1,430 കോടി രൂപ കൂലി കുടിശ്ശികയാണ്. മനഃപൂർവം കുടിശ്ശികവരുത്തി തൊഴിലാളികളുടെ അസംതൃപ്തി എൽഡിഎഫിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുകയാണ് കേന്ദ്രം.
കഴിഞ്ഞദിവസം മൂന്നു സംസ്ഥാനങ്ങൾക്ക് കുടിശ്ശിക അനുവദിച്ചു.
എന്നിട്ടും കേരളത്തിന് തന്നില്ല. വിഷു ആഘോഷിക്കാനുള്ള അവകാശം പോലും കേരളത്തിലെ തൊഴിലുറപ്പുകാർക്ക് നിഷേധിക്കുന്നു. കുടിശ്ശിക സംസ്ഥാനം കൊടുക്കാമെന്നും കേന്ദ്രം പിന്നീട് തന്നാൽ മതിയെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതാണ്. ഇതിനും സമ്മതം കിട്ടിയിട്ടില്ല. കൂലി കിട്ടാൻഎൻആർഇജി തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന് സിപിഐ എം പിന്തുണ നൽകുമെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UnbzGC
via IFTTT
No comments:
Post a Comment