താനൂർ> പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവർ മാനസികരോഗികളാണെന്ന് താൻ പറഞ്ഞുവെന്ന മലയാള മനോരമ വാർത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവർക്ക് രുചിച്ചില്ല എന്നാണ് പറഞ്ഞത്. മാനസികരോഗികൾ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘മാനസികരോഗത്തിന്റെ ലക്ഷണം നമുക്ക് അറിയാം.
താൻ മാനസികരോഗമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. ഞങ്ങളെ യുഡിഎഫ് എതിർക്കുന്നുണ്ട്. അതിനവർ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നുവെന്ന് തോന്നുന്നില്ല. നിങ്ങൾ പടച്ചുണ്ടാക്കുന്ന കാര്യങ്ങൾ അവർ ഏറ്റെടുക്കും. നിങ്ങൾക്ക് ഇപ്പോഴുള്ള പ്രധാന ജോലി ആ കള്ളങ്ങൾ സൃഷ്ടിച്ചുകൊടുക്കലാണ്. നിങ്ങളുടെ കൈയ്യിൽ ക്യാമറയും ഉണ്ടല്ലോ. അതിൽ ഞാൻ പറഞ്ഞ വാചകവുമുണ്ടാകുമല്ലോ. അതിൽ അത്തരമൊരു വാചകമുണ്ടെങ്കിൽ കാണിക്കൂ.
ഏതിനുമൊരു മര്യാദവേണം. എൽഡിഎഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുന്നത് കാണുമ്പോൾ നിങ്ങൾക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ പടച്ചുണ്ടാക്കുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ട്.'- മനോരമയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2FYBmLb
via IFTTT
No comments:
Post a Comment