എല്ലാ പെൻഷനുക‌ളും വിഷുവിന‌ുമുമ്പ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

എല്ലാ പെൻഷനുക‌ളും വിഷുവിന‌ുമുമ്പ‌്

തിരുവനന്തപുരം> എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും സർക്കാർ സഹായത്തോടെ  വിതരണം ചെയ്യുന്ന തൊഴിലാളി ക്ഷേമനിധി പെൻഷനുകളും വിഷുവിനുമുമ്പ‌്  വിതരണം ചെയ്യും. ഗുണഭോക്താക്കൾക്ക‌് നേരിട്ട‌് കൈമാറുന്ന എല്ലാ പെൻഷൻ തുകകളും സഹകരണ സംഘങ്ങൾക്ക‌് കൈമാറിക്കഴിഞ്ഞു. 23 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ‌് പ്രാഥമിക സഹകരണ സംഘങ്ങൾവഴി നേരിട്ട‌് പെൻഷൻ എത്തിക്കുന്നത‌്. 

ഇതിനാവശ്യമായ 1300 കോടി രൂപ, മാർച്ച‌് 25, 29, ഏപ്രിൽ അഞ്ച‌് തീയതികളിലായി ധനവകുപ്പ‌് കൈമാറി.
ബാങ്ക‌് അക്കൗണ്ടുവഴി വിതരണം ചെയ്യുന്ന വികലാംഗ, വിധവാ പെൻഷനുകൾ ചൊവ്വാഴ‌്ചമുതൽ ഗുണഭോക്താക്കളുടെ ബാങ്ക‌് അക്കൗണ്ടുകളിലെത്തിത്തുടങ്ങും. ഇതിനായി 515.73 കോടി രൂപ നൽകിയിട്ടുണ്ട‌്. 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ‌്ത്രീകൾക്കുള്ള പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ എന്നിവ ബാങ്ക‌് അക്കൗണ്ടുകളിൽ ബുധനാഴ‌്ചമുതൽ എത്തും. 113 കോടി രൂപയാണ‌് വിതരണം ചെയ്യുക.

ബാങ്കുകൾവഴി ലഭിക്കുന്ന വാർധക്യകാല പെൻഷൻ 11 മുതൽ ബാങ്ക‌് അക്കൗണ്ടിൽ എത്തിത്തുടങ്ങും.
സർക്കാർ സഹായത്തോടെ വിതരണം ചെയ്യുന്ന 18 ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ തുക ചൊവ്വാഴ‌്ചമുതൽ ബോർഡുകൾക്ക‌് കൈമാറും. 350.35 കോടി രൂപയാണ‌് വിതരണം ചെയ്യുന്നത‌്. ഇവയുടെ വിതരണവും വിഷുവിന‌ുമുമ്പ‌് പൂർത്തിയാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2UsqGP9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages