ഡിഎ വർധന: ഉത്തരവായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ഡിഎ വർധന: ഉത്തരവായി

തിരുവനന്തപുരം> സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും(ഡിഎ) പെൻഷൻകാരുടെ ഡിയർനസ് റിലീഫും വർധിപ്പിച്ചുള്ള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുള്ള ഡിഎ 2018 ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കും.

 9.13 ലക്ഷം വരുന്ന ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ഡിഎ കുടിശ്ശികയാണ‌് നൽകുന്നത‌്. അഞ്ചുശതമാനം കുടിശ്ശികയാണ‌് ലഭിക്കുക. 2018 ജനുവരി ഒന്നുമുതലുള്ള രണ്ടുശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്നുശതമാനവും ചേർന്നാണിത‌്. കുടിശ്ശികയായ രണ്ടു ഗഡു ഡിഎ പണമായി വിതരണംചെയ്യുമെന്ന‌് എൽഡിഎഫ‌് സർക്കാർ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊലീസ‌് സേനാംഗങ്ങൾ ഉൾപ്പെടെ 5.13 ലക്ഷം പേർക്ക‌് ഡിഎ കുടിശ്ശികയായി 1240 കോടിയുടെ ആനുകൂല്യം ലഭിക്കും.

നാലുലക്ഷത്തിൽപരം വരുന്ന പെൻഷൻകാർക്കും കുടിശ്ശിക വിതരണം ചെയ്യുമ്പോൾ 2100 കോടിയോളം രൂപയുടെ ബാധ്യതയാണ‌് ഏറ്റെടുക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2G2PRxu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages