ലീഗിനെ കോൺഗ്രസ‌് ദേശീയ നേതൃത്വം പിന്തുണയ്‌ക്കാത്തതെന്ത‌്: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ലീഗിനെ കോൺഗ്രസ‌് ദേശീയ നേതൃത്വം പിന്തുണയ്‌ക്കാത്തതെന്ത‌്: കോടിയേരി

കോട്ടയം> യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് മുസ്ലിംലീഗിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ എതിർക്കാനോ ലീഗിനെ പിന്തുണക്കാനോ കോൺഗ്രസ‌് ദേശീയ നേതൃത്വം തയ്യാറാകാത്തത‌് എന്തുകൊണ്ടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ചോദിച്ചു. വയനാട്ടിൽ ലീഗിന്റെ സഹായം വാങ്ങിക്കുന്ന രാഹുൽഗാന്ധി ഇതിന‌് മറുപടിപറയണം. രാഹുൽ വന്നപ്പോൾ വീശിയ പച്ചക്കൊടി പാകിസ്ഥാന്റേതാണെന്നാണ‌് ആരോപണം. ലീഗിന്റെ കൊടിയും പാകിസ്ഥാന്റെ കൊടിയും തമ്മിൽ വ്യത്യാസമുണ്ട‌്.

പച്ചനിറം ഉള്ളതുകൊണ്ടുമാത്രം പാകിസ്ഥാനാകില്ല. പാകിസ്ഥാന്റെ പതാകയിൽ വെള്ളഭാഗവും ഉണ്ട‌്. ഇത‌് തുറന്നുപറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസിന്റെ മൃദുഹിന്ദുത്വമാണ‌് ഇതുവഴി വെളിവാകുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ‌് ബിജെപിയുടെ പാതയിൽ

ലീഗുമായുള്ള ബന്ധം ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസ‌് ആഗ്രഹിക്കുന്നില്ല. ആർഎസ‌്എസ‌് ബി ടീമിനെപ്പോലെയാണ‌് അവർ പ്രവർത്തിക്കുന്നത‌്. മതന്യൂനപക്ഷത്തെ അകറ്റിനിർത്തുന്ന കാര്യത്തിൽ ബിജെപിയുടെ പാതയിലാണ‌് കോൺഗ്രസും. പാർടി പരിപാടികളിൽ തന്നെ പങ്കെടുപ്പിക്കുന്നില്ലെന്ന‌് പറഞ്ഞത‌് മുതിർന്ന കോൺഗ്രസ‌് നേതാവ‌് ഗുലാംനബി ആസാദാണ‌്. അഹമ്മദ‌് പട്ടേലിന‌് മത്സരിക്കാൻ സീറ്റും നൽകിയില്ല.

ഗുജറാത്തിൽ പതിറ്റാണ്ടുകളായി കോൺഗ്രസിന‌് മുസ്ലിം ജനപ്രതിനിധിയില്ല. രാഹുൽ ഗാന്ധിയെപോലും പൂണൂലിട്ട ബ്രാഹ്മണനായാണ‌് അവതരിപ്പിക്കുന്നത‌്. ഇതൊക്കെ കോൺഗ്രസിന്റെ മനോഭാവമാണ‌് കാണിക്കുന്നത‌്. ‐കോടിയേരി വ്യക്തമാക്കി.

മസാല ബോണ്ട‌് : ചെന്നിത്തലയുടേത‌് പുകമറ

കിഫ‌്ബി മസാല ബോണ്ട‌് വാങ്ങിയ സിഡിപിക്യു കമ്പനിക്ക‌് ഇന്ത്യയിൽ തന്നെ 31,500 കോടി രൂപയുടെ നിക്ഷേപമുണ്ട‌്.
നാഷണൽ ഇൻഫ്രാസ‌്ട്രക‌്ച്ചർ ഫണ്ട‌് ബോർഡിൽ ഷെയറുണ്ട‌്. മസാല ബോണ്ട‌് പുറപ്പെടുവിച്ചതാകട്ടെ റിസർവ‌് ബാങ്ക‌്  അനുമതിയോടെയും. പലിശയും കുറവാണ‌്. സിഡിപിക്യുവിന‌് ഏതൊക്കെ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന‌് നോക്കേണ്ട ആവശ്യം സർക്കാരിനില്ല. സംസ്ഥാനത്തിന്റെ ഹിതത്തിനു വിരുദ്ധമായ നിബന്ധനകൾ ഉണ്ടോ എന്ന‌് മാത്രം നോക്കിയാണ‌് നിക്ഷേപം സ്വീകരിക്കുന്നത‌്. വസ‌്തുത ഇതായിരിക്കെ പുകമറ സൃഷ്ടിക്കാനാണ‌് ശ്രമം–- കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FZgwLG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages