തൊടുപുഴ > തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച അരുൺ സംഘപരിവാർ ആശയപ്രചാരകൻ. സമൂഹമാധ്യമങ്ങളിലൂടെയാണ‌് ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ അരുൺ നിരന്തരം പ്രചരിപ്പിച്ചത‌്.
അരുണിന്റെ ഫെയ്സ്ബുക്കിൽ നിറയെ ബിജെപി--യെയും ആർഎസ‌്എസിനെയും പിന്തുണയ‌്ക്കുന്ന പോസ്റ്റുകളും ഫോട്ടോകളുമാണ്. സംഘപരിവാറിന്റെ വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നതിലും മുമ്പന്തിയിലാണ് ഈ ക്രിമിനൽ. ആർഎസ്എസ് നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ പ്രചാരണത്തിന്റെ പോസ്റ്റുകളും അരുണിന്റെ വാളിലുണ്ട‌്.
സുഹ-ൃത്തിനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതികൂടിയായ അരുൺ കടുത്ത നരേന്ദ്ര മോഡി ആരാധകനാണ്. സംഘപരിവാര്‍ സെെബര്‍ പ്രചാരകനായ അരുണ്‍ തിരുവനന്തപുരത്തെ പ്രധാന ക്രിമിനലാണ്. നഗരത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസില്‍ പ്രതിയാണ്. ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ കോബ്രാ എന്നാണ് അരുണ്‍ അറിയപ്പെടുന്നത്. ലഹരിക്ക‌് അടിമയായ ഇയാള്‍ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് ഗുണ്ടയായത്.
ഇളയകുട്ടിയുടെ പരിശോധനാഫലം ഇന്ന് കൈമാറും
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ഭീകരമർദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ അനുജന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് ആശുപത്രി അധികൃതർ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറും. ഏഴുവയസുകാനെ അതിക്രൂരമായി ആക്രമിച്ചതിനു പുറമെ അനുജനായ നാലു വയസുകാരനെയും പ്രതി അരുൺ മർദ്ദിച്ചിരുന്നു. ഈ കുട്ടിയ്ക്കും പരിക്കുണ്ട്. ഇളയകുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായി സംശയമുണ്ട‌്.യുവതിയുടെ അമ്മയ‌്ക്കൊപ്പമുള്ള ഇളയ കുട്ടിയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. യുവതിയും ഇവിടെയാണുള്ളത്. നടന്ന സംഭവങ്ങളെക്കുറിച്ച് കുട്ടിയോട് ചൈൽഡ‌് വെൽഫെയർ കമ്മിറ്റി വീണ്ടും ആരാഞ്ഞു. ആദ്യം നൽകിയ മൊഴിയിൽ തന്നെ നാലുവയസുകാരൻ ഉറച്ചു നിൽക്കുകയാണ്. യുവതിയോടും അമ്മൂമ്മയോടും ഇവർ സംസാരിച്ചു. ശനിയാഴ്ച വൈകിട്ട് കുമാരമംഗലത്തെ വീട്ടിൽ എത്തിയ അന്വേഷണസംഘം ഇളയകുട്ടിയിൽ നിന്നും വീണ്ടും മൊഴിയെടുത്തിരുന്നു. പ്രതി അരുൺ ആനന്ദ് മുട്ടത്തെ ജില്ലാ ജയിലിൽ റിമാൻഡിലാണ്.
from Kerala || Deshabhimani Online News https://ift.tt/2uBwxC6
via IFTTT
No comments:
Post a Comment