ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കു പിന്നാലെ അയ്യൻകാളി തൊഴിലുറപ്പുപദ്ധതിയിലും കേരളത്തിന‌് റെക്കോഡ‌് നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ 83.78 ശതമാനം വർധന. 87 നഗരസഭയിലും ആറ‌് കോർപറേഷനിലുമായി 43.22 കോടി രൂപ ചെലവഴിച്ച‌് 15,55,589 തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലമായ 2015–-16 സാമ്പത്തിക വർഷം 7.48 കോടി ചെലവഴിച്ച‌് 3,74,613 തൊഴിൽ ദിനങ്ങൾ മാത്രം സൃഷ്ടിച്ച സ്ഥാനത്താണ‌് ഇത‌്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ 2018–-19 സാമ്പത്തിക വർഷം കേരളം 9.64 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നു. കേന്ദ്രം അനുവദിച്ചത് ഏഴു കോടി തൊഴിൽ ദിനങ്ങളായിരുന്നു. എന്നാൽ, 2.64 കോടി തൊഴിൽ ദിനങ്ങൾ അധികം സൃഷ്ടിച്ചു. 138 ശതമാനമാണിത‌്.
നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാനാണ‌് 2010ൽ എൽഡിഎഫ‌് സർക്കാർ അയ്യൻകാളി തൊഴിലുറപ്പുപദ്ധതി ആരംഭിച്ചത‌്. യുഡിഎഫ‌് അധികാരത്തിൽ എത്തിയതോടെ പദ്ധതി തഴഞ്ഞു. എന്നാൽ, എൽഡിഎഫ‌് വീണ്ടും അധികാരത്തിൽ എത്തിയതോടെ ജീവൻവച്ചു. 2016–-17ൽ 9.18 കോടി ചെലവഴിച്ച‌് 3,83,325 തൊഴിൽ ദിനങ്ങളും 2017–-18ൽ 24.89 കോടി ചെലവഴിച്ച‌് 8, 46,432 തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇവ 15,55,589 തൊഴിൽ ദിനങ്ങളിലെത്തി റെക്കോഡ‌് സൃഷ്ടിച്ചു. തൊഴിൽ ദിനത്തിൽ 500 ശതമാനമാണ‌് വർധന. നീക്കിവയ‌്ക്കുന്ന ബജറ്റ‌് വിഹിതത്തിലും വർധനയുണ്ട‌്. 2015–-16ലും 2016–-17ലും 15 കോടിയായിരുന്നു ബജറ്റ‌് വിഹിതമെങ്കിൽ 2017–-18ൽ ഇത‌് 25.1 കോടിയും 2018–-2019ൽ 48.92 കോടിയായും വർധിച്ചു. 2019–-20 ൽ 75 കോടി വകയിരുത്തി. 20 ലക്ഷം തൊഴിൽ ദിനമാണ‌് ലക്ഷ്യം. പ്രളയാനന്തര ശുചീകരണത്തിനായി 2018–-19 സാമ്പത്തിക വർഷം 51,485 തൊഴിൽദിനം സൃഷ്ടിച്ചു. റീബിൽഡ‌് കേരള പദ്ധതിയുടെ ഭാഗമായ ആക‌്ഷൻ പ്ലാനിൽ പ്രത്യേകം ഊന്നൽനൽകിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2HZtqMe
via IFTTT
No comments:
Post a Comment