അല്ലലൊഴിഞ്ഞ്‌ ഒരു വിഷുകൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

അല്ലലൊഴിഞ്ഞ്‌ ഒരു വിഷുകൂടി


അല്ലലില്ലാത്ത ഒരു വിഷുവിനുകൂടി കേരളം മിഴിതുറന്നു. അശരണർക്ക‌് പെൻഷൻ ഉറപ്പാക്കിയും വിലക്കയറ്റമില്ലാത്ത വിപണി ഒരുക്കിയും ജനകീയ സർക്കാർ വിഷുക്കണിയിൽ പങ്കാളിയായി‌.  

തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് കേന്ദ്ര സർക്കാർ നടത്തിയ കുത്സിതശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലായിട്ടും വിഷുവിനുമുമ്പെ സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും വിതരണം ചെയ‌്തു. 52 ലക്ഷം കവിയുന്ന വിവിധ വിഭാഗങ്ങൾക്കാണ‌് പെൻഷൻ നൽകിയത‌്. നാലുമാസത്തെ പെൻഷനായിരുന്നു വിഷുവിനുമുമ്പ‌് ലഭിക്കേണ്ടിയിരുന്നത‌്.

എന്നാൽ, ഏപ്രിലിലെ പെൻഷൻ മുൻകൂറായി വിതരണം ചെയ‌്തു. സാമ്പത്തികമായി ശക്തമല്ലാത്ത 18 ക്ഷേമനിധി ബോർഡിലെ പത്തു ലക്ഷത്തോളം അവശത്തൊഴിലാളി പെൻഷൻകാർക്കും വിഷുവിനുമുമ്പുതന്നെ പെൻഷൻ ലഭ്യമാക്കി. 3100 കോടിയിലേറെ രൂപയാണ‌് കുടുംബങ്ങളിലെത്തിയത‌്.

ഈമാസം ശമ്പളവും സർവീസ‌് പെൻഷനും മുടങ്ങുമെന്ന‌് പലരും കള്ളക്കഥ മെനഞ്ഞു. എന്നാൽ, ഒരു തടസ്സവുമില്ലാതെ ഇവയും കൃതമായി വിതരണം ചെയ‌്തു.
ഒരു വർഷത്തിലേറെയായി കുടിശ്ശികയായ ക്ഷാമബത്ത ഈ മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം വിഷുക്കൈനീട്ടമായി സർക്കാർ കേരളീയർക്കു നൽകി.
വിഷം കലർന്ന പച്ചക്കറി ഒഴിവാക്കാനുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും സിപിഐ എമ്മിന്റെയും മൂന്നുവർഷത്തിലേറെയായുള്ള ശ്രമങ്ങളുടെ വൻ വിജയവുമായാണ‌് ഇത്തവണത്തെ വിഷുവും കടന്നുവന്നത‌്. നാട്ടിടങ്ങളിലും നഗരങ്ങളിലുമെല്ലാം വിഷരഹിത പച്ചക്കറി കുറഞ്ഞവിലയിൽ സുഭിക്ഷമായി ലഭ്യമായി. കൃഷിവകുപ്പും സിവിൽ സപ്ലൈസ‌് വകുപ്പും സഹകരണ സ്ഥാപനങ്ങളുമൊക്കെ നിശ്ശബ്ദമായി നടത്തിയ ഇടപെടൽ വലക്കയറ്റമില്ലാത്ത വിഷു ഉറപ്പാക്കി.

വിഷുക്കണി ദർശിക്കാൻ ശബരിമലയിൽ തീർഥാടക പ്രവാഹം
വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ തീർഥാടക പ്രവാഹം. ആന്ധ്ര, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് തീർഥാടകർ കൂടുതലായും എത്തിയത്.

രാവിലെ നാലിന‌് നടതുറന്ന് വൈകിട്ട‌് മൂന്നുവരെയാണ് ഭക്തർക്ക് വിഷുക്കണി ദർശനം. ഞായറാഴ്ചത്തെ അത്താഴപൂജക്ക് ശേഷമാണ് വിഷുക്കണിക്കുള്ള വിഭവങ്ങൾ ഒരുക്കിയത്. വിഭവങ്ങൾക്ക് മുന്നിൽ നെയ‌് വിളക്ക് തെളിച്ചു. അഞ്ഞൂറിലധികം പൊലീസുകാരെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്‌. സുരക്ഷാഭീഷണിയുടെ ഭാഗമായി നിലയ‌്ക്കലും പമ്പയിലും വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2Gkr0Fw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages