വര്‍​ഗീയ പരാമര്‍ശവുമായി ശ്രീധരൻപിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

വര്‍​ഗീയ പരാമര്‍ശവുമായി ശ്രീധരൻപിള്ള

 
സ്വന്തം ലേഖകൻ
മുസ്ലിം സമുദായത്തെ അപമാനിക്കുന്ന വർഗീയ പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള. “ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’ എന്നായിരുന്നു പിള്ള ആറ്റിങ്ങലിൽ  പരസ്യമായി പ്രസംഗിച്ചത‌്.

“ബാലാകോട്ട‌് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്.ജീവൻ നഷ്ടപ്പെടുത്തി വിജയം നേടുമ്പോൾ രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത‌് അവിടെ മരിച്ചുകിടക്കുന്നവർ ഏത‌് ജാതിക്കാരാണെന്ന‌് അറിയണമെന്നുമാണ‌്.'' തുടര്‍ന്നാണ് വർഗീയ പരാമര്‍ശം.

ശനിയാഴ‌്ച വൈകിട്ട‌് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു വിഷംചീറ്റല്‍.

കേസെടുക്കണം: എൽഡിഎഫ‌്
മുസ്ലിം സമുദായത്തെ അപമാനിച്ച‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ളയുടെ വർഗീയ പ്രസംഗത്തിനെതിരെ എൽഡിഎഫ‌് ആറ്റിങ്ങൽ പാർലമെന്റ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി ശിവൻകുട്ടി സംസ്ഥാന തെരഞ്ഞെടുപ്പ‌് കമീഷനും പൊലീസിനും പരാതി നൽകി. ആറ്റിങ്ങൽ പൊലീസ‌് സ‌്റ്റേഷൻ എസ‌്എച്ച‌്ഒ, ജില്ലാ പൊലീസ‌് മേധാവി എന്നിവർക്കാണ‌് പരാതി നൽകിയത‌്. ശബരിമലയുടെ പേരിൽ വർഗീയപ്രചാരണം നടത്തുമെന്ന ചിതാനന്ദ പുരിയുടെ പ്രസംഗത്തിനെതിരെയും തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകി.



from Kerala || Deshabhimani ​Online ​News http://bit.ly/2UzGwHI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages