മലനിരകൾ ചാർത്തി സിന്ദൂരമാലകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

മലനിരകൾ ചാർത്തി സിന്ദൂരമാലകൾ

മൂന്നാർ
പ്രളയം നിറംകെടുത്തിയ തെക്കിന്റെ കാശ്മീരിൽ ജോയ്സ് ജോർജ‌് വോട്ട‌് തേടിയെത്തിയപ്പോൾ കാത്തുനിന്നത് കർഷകരും ചെറുകിട കച്ചവടക്കാരും തോട്ടം തൊഴിലാളികളും അടക്കമുള്ള ആയിരങ്ങൾ. മൂന്നാറിൽ ഇനിയെന്നും വിനോദസഞ്ചാരത്തിന്റെ കാലമാണെന്നും അതിനായാണ് പ്രയത്നമെന്നും ജോയ്സ് ജോർജ‌് പറഞ്ഞപ്പോൾ കൂടിനിന്നവരുടെ കരഘോഷം.

ദേശീയപാതകളുടെ നവീകരണവും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്രബിന്ദുവായി മൂന്നാറിനെ മാറ്റും. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മേഖലയുടെ സുസ്ഥിര വികസനത്തിന് വഴിവയ്ക്കും. മൂന്നാറിന് വേണ്ടത് ഫാം ടൂറിസവും തേയിലതോട്ടങ്ങളും ഉദ്യാനങ്ങളും കേന്ദ്രീകരിച്ചുള്ള നവീന ടൂറിസം പദ്ധതികളാണ്. ഇതിനുള്ള പരിശ്രമമാണ് കഴിഞ്ഞ നാളുകളിൽ നടന്നത്. ഒരു അവസരം കൂടി ലഭിക്കുകയാണെങ്കിൽ നീലക്കുറിഞ്ഞിയുടെ നാടിനെ അക്ഷരാർഥത്തിൽ കാശ്മീരിന്റെ കുങ്കുമ ശോഭയിലേക്ക‌് എത്തിക്കുമെന്നും ജോയ‌്സ‌് ജോർജ‌് പറഞ്ഞു.

ബിഎൽ റാമിൽ രാവിലെ ഏഴിന് സ്ഥാനാർഥി എത്തിയപ്പോൾ സ്വീകരിക്കാൻ എത്തിയത‌് വൻ ജനാവലി. ആരതിയുഴിഞ്ഞും പരമ്പരാഗതരീതിയിൽ വരവേൽപ്പ് നൽകിയുമാണ് തോട്ടം ജനത ജോയ്സ് ജോർജിനെ വരവേറ്റത്. ചിന്നക്കനാൽ, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ പര്യടനം എത്തിയപ്പോൾ ആൾക്കൂട്ടം വർധിച്ചുവന്നു. ദിവസത്തിന്റെ അവസാനം അഭിമന്യുവിന്റെ നാട്ടിൽ വട്ടവടയിൽ പര്യടനം എത്തിയപ്പോൾ നാടുമുഴുവൻ അവിടെ തടിച്ചുകൂടിയിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായ 381 കോടിയുടെ മൂന്നാർ–- പൂപ്പാറ പാതയിലൂടെയാണ‌് ജോയ്സ് ജോർജും സംഘവും മൂന്നാറിലേക്കെത്തിയത്.

ഇന്ന‌് പര്യടനമില്ല നാളെ പീരുമേട്ടിൽ
ചെറുതോണി 
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന് തിങ്കളാഴ‌്ച പൊതുപര്യടനമില്ല. ദേവികുളത്ത് തോട്ടം തൊഴിലാളികൾക്കൊപ്പം വിഷു ആഘോഷത്തിൽ പങ്കുചേരും. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് ചൊവ്വാഴ‌്ച പീരുമേട്ടിലും ബുധനാഴ‌്ച ദേവികുളത്തും പര്യടനം നടത്തും. പെരുവന്താനത്ത് ചൊവ്വാഴ‌്ച രാവിലെ ഏഴിന് ആരംഭിക്കുന്ന പര്യടനം കൊക്കയാർ, പീരുമേട്, കുമളി എന്നിവിടങ്ങളിൽ പര്യടനം നടത്തും. ബുധനാഴ‌്ച ദേവികുളം മണ്ഡലത്തിലെ മറയൂർ, കാന്തല്ലൂർ മേഖലകളിൽ പര്യടനം നടത്തും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UCyfCJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages