ഇന്ത്യയിൽ അനൗപചാരിക പ്രസിഡൻഷ്യൽ ഭരണം:- എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ഇന്ത്യയിൽ അനൗപചാരിക പ്രസിഡൻഷ്യൽ ഭരണം:- എം എ ബേബി


കൊച്ചി
രാജ്യഭരണത്തെ അനൗപചാരികമായ പ്രസിഡൻഷ്യൽ സംവിധാനമാക്കി മാറ്റുകയാണ‌് മോഡി കഴിഞ്ഞ അഞ്ചുവർഷം ചെയ‌്തതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി. ഭരണഘടന ഭേദഗതി ചെയ്യാതെതന്നെ പാർലമെന്റിനെ പാടെ അവഗണിച്ചാണ‌് ഇത‌് പ്രാവർത്തികമാക്കിയത‌്. റഫേൽപോലെയുള്ള അഴിമതികൾ ഇതിന്റെ ഫലമായി ഉണ്ടായതാണ‌്. എറണാകുളം മുളവുകാട‌് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌ുറാലി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റിനോട‌് ഒന്നും പറയാനുള്ള ബാധ്യതയും ഇന്ത്യയുടെ പ്രധാനമന്ത്രി കാണിച്ചില്ല. ഇന്ത്യക്കാരോട‌് സംസാരിച്ചതിൽ കൂടുതൽ അദ്ദേഹം വിദേശരാജ്യങ്ങളിലാണ‌് സംസാരിച്ചത‌്. കാരണം അവർ ചോദ്യങ്ങൾ ഉന്നയിക്കുമായിരുന്നില്ല. ഭീതിയുടെ ഒരു റിപ്പബ്ലിക്കായി ഇന്ത്യയെ ബിജെപി മാറ്റി. മുസ്ലിങ്ങളെല്ലാം തീവ്രവാദികളല്ലെന്ന‌് പറഞ്ഞ മോഡി, എല്ലാ തീവ്രവാദിക‌ളും മുസ്ലിങ്ങളാണെന്ന‌് പറഞ്ഞു. എന്നാൽ, ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി രാഷ‌്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ‌്സെയാണ‌്. വിയോജിക്കുന്നവരെ ഉന്മൂലനം ചെയ്യുകയാണ‌് ബിജെപിയുടെയും ആർഎസ‌്എസിന്റെയും അജൻഡ. കലബുർഗി, പൻസാരെ, ധാബോൽക്കർ എന്നിവർ അത്തരം ഉന്മൂലനത്തിന‌് ഇരയായവരാണ‌്. ഹിന്ദുമതത്തിന്റെ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുതന്നെ വർഗീയതയെ ചെറുക്കുന്നത‌് അവർ ഇഷ‌്ടപ്പെടില്ല. അതാണ‌് സ്വാമി അഗ്നിവേശിനെ ആക്രമിക്കാൻ അവരെ പ്രേരിപ്പിച്ച ഘടകം.

കോൺഗ്രസുകാർ ഏത‌് സമയവും ബിജെപിയിലേക്ക‌് മാറാൻ മനസ്സും ശരീരവും ഒരുക്കി നടക്കുന്നവരാണ‌്. സമീപകാലത്ത‌് എത്ര കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നെന്ന‌് മുതിർന്ന കോൺഗ്രസുകാരനായ എ കെ ആന്റണി കണക്കെടുക്കുന്നത‌് നന്നായിരിക്കും. ഏറ്റവും ഒടുവിൽ മഹാരാഷ‌്ട്രയിലെ പ്രതിപക്ഷനേതാവ‌് സ്ഥാനം രാജിവച്ചിട്ടുണ്ട‌്. അദ്ദേഹവും അധികം താമസിയാതെ ബിജെപിയിലേക്ക‌് പോകും. ഇത്തരം സാഹചര്യത്തിൽ, ഭാവി എങ്ങനെ വേണമെന്ന‌് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ ഓരോ ഇന്ത്യക്കാരനും വളരെ ഗൗരവത്തോടെ വോട്ടവകാശം വിനിയോഗിക്കണമെന്നും എം എ ബേബി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GemxEl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages