ശബരിമലയുടെ പേരിൽ വീണ്ടും കലാപത്തിന‌് ശ്രമം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ശബരിമലയുടെ പേരിൽ വീണ്ടും കലാപത്തിന‌് ശ്രമം: കോടിയേരി


തിരുവനന്തപുരം
ശബരിമലയുടെ പേരിൽ കേരളത്തിൽ വീണ്ടും കലാപം സൃഷ്ടിക്കാനാണ‌് ബിജെപി ശ്രമമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ  പ്രസംഗത്തിൽനിന്ന‌് ഇത‌് വ്യക്തമാണ‌്. വർഗീയകലാപം സൃഷ്ടിക്കുന്നതിലൂടെ മത ധ്രുവീകരണം സാധ്യമാകുമോയെന്നാണ‌് ബിജെപി നോക്കുന്നത‌്. പല സംസ്ഥാനങ്ങളിലും ആർഎസ‌്എസ‌് ചുവടുറപ്പിച്ചത‌് കലാപങ്ങളിലൂടെയാണ‌്. തിരുവനന്തപുരം പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി പാറശാല പവതിയാൻവിള, നേമം വെള്ളായണി എന്നിവിടങ്ങളിൽ ചേർന്ന പൊതുയോഗങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തിൽ ഒരു ദൈവത്തിന്റെ പേര‌് പറയാൻ കഴിയുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അയ്യപ്പന്റെ പേര‌് പറയാൻ എൽഡിഎഫ‌് സർക്കാർ സമ്മതിക്കുന്നില്ലെന്നാണ‌് പ്രചരിപ്പിക്കുന്നത‌്. പേര‌് പറയുന്നതിന‌് ഇവിടെ ആരും തടസ്സം നിൽക്കുന്നില്ല. മതത്തിന്റെയും ദൈവത്തിന്റയും പേര‌് പറഞ്ഞ‌് വോട്ട‌് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ‌് ചട്ടം ഓർമിപ്പിച്ചത‌് തെരഞ്ഞെടുപ്പ‌് കമീഷനാണ‌്. എന്നാൽ, തന്റെ പ്രസംഗത്തിലൂടെ തെരഞ്ഞെടുപ്പ‌് കമീഷനെ ഭയപ്പെടുത്താനാണ‌് പ്രധാനമന്ത്രി ശ്രമിക്കുന്നത‌്. തെരഞ്ഞെടുപ്പ‌് ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന പരസ്യപ്രഖ്യാപനമാണ‌് മോഡി നടത്തുന്നത‌്. അതിലൂടെ ഭരണഘടനയെ അട്ടിമറിക്കാനാണ‌് നീക്കം.

കേരളത്തിലെ 20 സീറ്റിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന‌് പറഞ്ഞ എ കെ ആന്റണി 2004ലെ കാര്യങ്ങൾ ഓർക്കണമെന്ന‌് കോടിയേരി പറഞ്ഞു. അന്ന‌് മുഖ്യമന്ത്രിയായിരുന്ന ആന്റണി കേരളത്തിൽ എൽഡിഎഫിന‌് ഒരു സീറ്റും നൽകരുതെന്ന‌് ജനങ്ങളോടു ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന‌് ഒരു സീറ്റും കിട്ടിയില്ല. ഇതൊടെ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന‌് ഉമ്മൻചാണ്ടി ചവിട്ടിപ്പുറത്താക്കി. ജയിച്ച എൽഡിഎഫിന്റെ 18 പേരും പാർലമെന്റിൽ ബിജെപിയെ പുറത്താക്കാനായി വോട്ടു ചെയ‌്തു. അങ്ങനെ രൂപപ്പെട്ട കോൺഗ്രസ‌ിന്റെ മന്ത്രിസഭയിലാണ‌് നാടുകടത്തപ്പെട്ട ആന്റണിക്ക‌് കേന്ദ്ര മന്ത്രിപ്പണി കിട്ടിയത‌്. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട‌് ആന്റണിക്ക‌് നന്ദി വേണം‐ കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UzRDjK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages