പുതുപ്പള്ളി
കോട്ടയം ലോക‌്സഭാ മണ്ഡലത്തിന്റെ ഹൃദയം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനൊപ്പം. ഇത് വ്യക്തമാക്കുന്നതായിരുന്നു പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഞായറാഴ്ചത്തെ സ്ഥാനാർഥിയുടെ പര്യടനം. കുരുത്തോല പെരുന്നാൾ ദിവസത്തിലും രാവിലെ തന്നെ സ്ത്രീകളടക്കമുള്ളവർ മുഴുവൻ സ്വീകരണ കേന്ദ്രത്തിലുമെത്തി. കർഷക പ്രധാനമായ മേഖലകളുടെ മനസ്സറിഞ്ഞുള്ള പര്യടനത്തിൽ എല്ലാ വിഭാഗം ജനങ്ങളും വി എൻ വാസവന് ആശംസയേകാനെത്തി. അകലക്കുന്നം, കൂരോപ്പട, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലായിരുന്നു പ്രചാരണയാത്ര.
ഗ്രാമാന്തരീക്ഷത്തിലുള്ള ഉൾപ്രദേശങ്ങളാണ് മണ്ഡലത്തിൽ അധികവും. റബ്ബർ അടക്കമുള്ള കൃഷി ആശ്രയിച്ച് ജീവിക്കുന്നവർ. അവരിൽ പുതുപ്രതീക്ഷയുമായാണ് വി എൻ വാസവനെത്തിയത്. അതുകൊണ്ടുതന്നെ സ്ഥാനാർഥിക്ക് സമ്മാനമായി കിട്ടിയത് അധികവും കാർഷികോൽപന്നങ്ങൾ. വാഴക്കുലയും പഴങ്ങളും, എന്തിന് റബർ തൈയും റബർ ഷീറ്റും വരെ ലഭിച്ചു. വി എൻ വാസവൻ ജനിച്ചുവളർന്ന മറ്റക്കര മണലിലായിരുന്നു പര്യടനാരംഭം. ജ്ഞാനപ്രകാശിനി വായനശാലക്കുമുന്നിൽ ആവേശത്തുടക്കം. അവിടെനിന്ന് തുറന്ന വാഹനത്തിൽ അടുത്ത കേന്ദ്രത്തിലേക്ക്. കരിമ്പാനിയിൽ കർഷകനായ കിഴക്കേ നെടുങ്ങാട്ട് കൃഷ്ണൻകുട്ടി റബർഷീറ്റ് നൽകി. പൂവത്തിളപ്പിൽ റബർ തൈയും ലഭിച്ചു. കുരുത്തോല പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ കുരുത്തോലയും സ്ഥാനാർഥിക്ക് നൽകി. കണിവെള്ളരിയും കണിക്കൊന്നയുമെല്ലാം മിക്ക സ്വീകരണ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. ളാക്കാട്ടൂരിൽ ചെത്തുതൊഴിലാളിയായിരുന്ന വേങ്ങക്കൽ ഭാസ്കരന്റെ ഭാര്യ കമലാക്ഷിയമ്മ കണിവെള്ളരിയും കൊന്നയും നൽകി. കൂരോപ്പട ടൗണിൽ സ്വീകരണം ഉത്സവഛായയിലായിരുന്നു. പാലക്കോട്ടുപടിയിലെ സ്വീകരണത്തിൽ അരവിന്ദ‌് ചാവച്ചേരിൽ താൻ വരച്ച ഛായാചിത്രം വാസവന‌് സമ്മാനിച്ചു. എണ്ണമറ്റ ബൈക്കുകളിൽ യുവാക്കളുടെ റോഡ‌് ഷോ സ്വീകരണങ്ങൾക്ക‌് കൊഴുപ്പേകി. ആരവങ്ങളൊഴിയാത്ത സ്വീകരണ കേന്ദ്രങ്ങൾ നിരവധി കടന്ന് പുന്നത്തുറയിൽ സമാപിച്ചു.
പര്യടനം കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മുരിക്കവേലി ഉദ്ഘാടനംചെയ്തു. എൻസിപി സംസ്ഥാന എക‌്സിക്യുട്ടീവ‌് അംഗം പി കെ ആനന്ദക്കുട്ടൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ബിനു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, ടി ആർ രഘുനാഥൻ, ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ റജി സഖറിയ, ജെയ‌്ക‌് സി തോമസ‌്, എൽഡിഎഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് തോമസ്, പി ഒ രാജേന്ദ്രൻ, അയർക്കുന്നം രാമൻ നായർ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
നാളെ കോട്ടയത്ത‌്
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ കോട്ടയം അസംബ്ലി മണ്ഡലം രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച നടക്കും. കോട്ടയം നഗരസഭാ പ്രദേശമായ ചിങ്ങവനത്തുനിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങളിൽ പര്യടനത്തിനുശേഷം തിരുവാതുക്കലിൽ പര്യടനം സമാപിക്കും. തുറന്ന വാഹനത്തിലാണ് പര്യടനം. ആക്കളത്ത് രാവിലെ എട്ടിന് പര്യടനത്തിന്റെ ഉദ്ഘാടനം അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ‌്ഘാടനംചെയ്യും.
രാവിലെ എട്ടിന് ആക്കളം(ഉദ്ഘാടനം), 8.05ന് പോളച്ചിറ ലക്ഷം വീട്, 8.10ന് പാലമൂട്, 8.20ന് മണ്ണംകൂന, 8.25ന് എഫ്എസിടി കടവ്, 8.30ന‌് ചിങ്ങവനം ചന്തക്കവല, 8.40ന് അറയ്ക്കൽ, 8.50ന് വാലയിൽ കടവ്, ഒൻപതിന് ബുക്കാന, 9.-10ന് പന്നിമറ്റം, 9.20ന് പാക്കിൽ കവല, 9.30ന് 40 ലക്ഷം വീട്, 9.40ന് വാട്ടർ ടാങ്ക്, 9.50ന് തച്ചുകുന്നേൽ, 10ന് തുരുത്തുമ്മേൽ, 10.10ന് കുറ്റിക്കാട്ട്, 10.15ന് കോച്ചാപ്പള്ളി, 10.20ന് പുന്നയ്ക്കൽ ചുങ്കം, 10.30ന് ദിവാൻ കവല, 10.40ന് കാക്കൂർ, 10.50ന് ചെട്ടിക്കുന്ന്, 10.55ന് കണ്ണാടിക്കടവ്, 11 ന് മുട്ടം മoത്തിക്കാവ്, 11.10 ന് എരമശ്ശേരി, 11.20ന് സിമന്റ് കവല, പകൽ മൂന്നിന് പള്ളിപ്പുറത്തുകാവ്, 3.10ന് കെഎസ്ആർടിസി, 3.15 ന് ചന്തക്കടവ്, 3.20ന് കൊപ്രത്ത്, 3.25ന് ഓങ്കാരേശ്വരം, 3.30 ന് വെട്ടൂർ ജങ‌്ഷൻ, 3.35ന് മടുക്കാനി, 3.40ന് മാങ്ങാനം കുരിശ്, 3.50ന‌് കാച്ചുവേലിക്കുന്ന്, നാലിന് പുളിക്കച്ചിറ, 4.05ന് കീഴുക്കുന്ന്, 4.10ന് മുള്ളൻകുഴി, 4.15ന‌് റെയിൽവേ സ‌്റ്റേഷൻ, 4.20ന‌് നാഗമ്പടം ബസ‌് സ‌്റ്റാൻഡ‌്, 4.25ന‌് പനയക്കഴുപ്പ‌്, 4.30ന‌് കോളേജ‌് മാലി, 4.35ന‌് ചുങ്കം, 4.40ന‌് പുതിയതൃക്കോവിൽ, 4.50ന‌് തിരുനക്കര ബസ‌്സ‌്റ്റാൻഡ‌്, 4.55ന‌് തൊക്കുംഗോപുരം, വൈകിട്ട‌് അഞ്ചിന‌് പ്ലാക്കിച്ചിറ, 5.10ന‌് ടോൾ ജംഗ‌്ഷൻ, 5.20ന‌് കൊച്ചുവീട‌്, 5.25ന‌് വാഴേപ്പറമ്പ‌്, 5.30ന‌് മാണിക്കുന്നം, 5.35ന‌് അറവുപുഴ, 5.40ന‌് പുളിക്കമറ്റം, 5.45ന‌് പാണമ്പടി, 5.55ന‌് 15–-ൽ കടവ‌്, ആറിന‌് പാറോച്ചാൽ, 6.10ന‌് കല്ലുപുരയ‌്ക്കൽ, 6.20ന‌് മണ്ണാന്തറ, 6.30ന‌് കരിമ്പിൽപടി, 6.40ന‌് 16–ൽ ചിറ, 6.50ന‌് പച്ചിലാക്കേരി, വൈകിട്ട‌് എഴിന‌് അമ്പലക്കടവ‌് എസ‌്എൻഡിപി, 7.10ന‌് മാക്കീൽപാലം, 7.15ന‌് പയ്യമ്പള്ളിചിറ, 7.20ന‌് ഭീമൻപടി, 7.25ന‌് മാന്താർ, 7.30ന‌് തിരുവാതുക്കൽ സമാപനം.
സ്നേഹാദരം
പുതുപ്പള്ളി
വി എൻ വാസവൻ ജനിച്ചുവളർന്ന മറ്റക്കര മണൽ എന്ന കൊച്ചു ഗ്രാമപ്രദേശം. നാടിന്റെ പുത്രൻ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചതും ഈ പ്രദേശമാകും. ഞായറാഴ്ചത്തെ വി എൻ വാസവന്റെ പ്രചാരണം തുടങ്ങിയത് പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തായിരുന്നു. ആബാലവൃദ്ധം ജനം വാസവന് ആശംസയേകാനെത്തി.

ജ്ഞാനപ്രകാശിനി വായനശാലയുടെ സമീപമായിരുന്നു പര്യടനത്തിന്റെ ഉദ്ഘാടനം. വാസവൻ വായിച്ചുവളർന്ന വായനശാലയാണത്. അദ്ദേഹത്തിലെ പൊതുപ്രവർത്തകനെ ഉണർത്തിയത് ഇവിടത്തെ പുസ്തകങ്ങളായിരുന്നു. നാടിനോടെന്ന പോലെ വായനശാലയുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ട്.
മണലിലെത്തിയ സ്ഥാനാർഥിക്ക് ഉശിരൻ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരണമൊരുക്കി. നാട്ടിൽ പൊതുപ്രവർത്തനം തുടങ്ങിയകാലത്ത് ഒപ്പമുണ്ടായിരുന്നവർ സ്വീകരണത്തിനെത്തിയിരുന്നു. കരിക്കിൻകുലയും പഴക്കുലയുമെല്ലാം അവർ സമ്മാനമായി നൽകി.
‘എന്റെ ശിഷ്യന്‍ ഇന്ന് പ്രതീക്ഷയാണ‌് ’
പുതുപ്പള്ളി
‘ഹൈസ്കൂളിൽ ഞാൻ പഠിപ്പിച്ച ശിഷ്യനാണ്. ഇന്ന് നാടിന് പ്രതീക്ഷയും’ –- എൺപത്തിമൂന്നുകാരനായ മറ്റക്കര പനച്ചിക്കൽ പി എൻ രാഘവൻനായർ പറയുന്നു. വാസവന് നെല്ലിക്കുന്നിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തുറന്ന വാഹനത്തിൽ നിൽക്കുകയായിരുന്ന സ്ഥാനാർഥിക്ക് പൂർവാധ്യാപകൻ ഹസ്തദാനം നൽകി. പിന്നീട് വാഹനത്തിൽ നിന്നിറങ്ങിയ വാസവനെ രാഘവൻ നായർ ഷാൾ അണിയിച്ചു. ആലിംഗനം ചെയ്തു. ‘ജയിച്ചു വരട്ടെ’ –- അദ്ദേഹം ആശംസിച്ചു.
മറ്റക്കര എച്ച്എസിൽ വാസവന്റെ ഹിന്ദി അധ്യാപകനായിരുന്നു രാഘവൻ നായർ. ‘വാസവൻ എനിക്കിന്ന് സുഹൃത്തുകൂടിയാണ്. ഇന്ന് ഈ നിലയിലെത്തിയതിൽ അഭിമാനമുണ്ട്. നാട് വാസവനൊപ്പം തന്നെ നിൽക്കും.’

from Kerala || Deshabhimani Online News http://bit.ly/2GiWOun
via IFTTT
No comments:
Post a Comment