പ്രചാരണം പിന്നോക്കം പോയതില്‍ ഗൂഢാലോചന: വി കെ ശ്രീകണ‌്ഠൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

പ്രചാരണം പിന്നോക്കം പോയതില്‍ ഗൂഢാലോചന: വി കെ ശ്രീകണ‌്ഠൻ


തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ പിന്നോക്കം പോയതിന‌ുപിന്നിൽ ചില ഗൂഢാലോചനയുണ്ടെന്നും അത‌് വോട്ടെണ്ണലിന‌് ശേഷം വെളിപ്പെടുത്തുമെന്നും പാലക്കാട്ടെ യുഡിഎഫ‌് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ. പ്രചാരണത്തിന‌് വേണ്ടത്ര ഫണ്ട‌് നൽകാതെ കെപിസിസി അവഗണിച്ചെന്നും ഡിസിസി പ്രസിഡന്റുകൂടിയായ ശ്രീകണ‌്ഠൻ പറഞ്ഞു. കെപിസിസിക്കെതിരായ കടുത്ത വിമർശനം വാർത്തയും വിവാദവുമായതോടെ ശ്രീകണ്ഠൻ മലക്കംമറിഞ്ഞു. താഴെത്തട്ടിൽ പിരിച്ച പണം കെപിസിസിക്ക‌് കൊടുക്കാത്തതാണ‌് തിരിച്ചുകിട്ടാതിരിക്കാൻ കാരണമെന്ന‌് പിന്നീട‌് മയപ്പെടുത്തി. പണമില്ലാത്തതിനാൽ പ്രചാരണത്തിൽ എതിർ സ്ഥാനാർഥികളേക്കാൾ പിന്നിലായെന്നും വാർത്താചാനലുകളോട‌് ശ്രീകണ്ഠൻ പറഞ്ഞു. പാർടിയും മുന്നണിയിലും പെട്ടവരല്ല ഗൂഢാലോചനയ‌്ക്ക‌് പിന്നിലെന്ന‌് പറയുന്നുണ്ടെങ്കിലും പാർടിയിലെ ഒരുവിഭാഗത്തെ ഉദ്ദേശിച്ചാണ‌് അദ്ദേഹത്തിന്റെ മുന്നറിയിപ്പ‌്. തോൽവി മുന്നിൽക്കണ്ടുള്ള ജാമ്യമെടുക്കലാണെന്നും ആക്ഷേപമുണ്ട‌്.

ജില്ലയിലെ കോൺഗ്രസിനകത്തെ ശക്തമായ ഗ്രൂപ്പ‌് പോരാണ‌് വോട്ടെടുപ്പ‌് കഴിഞ്ഞതോടെ മറനീക്കുന്നത‌്. പ്രചാരണത്തിന്റെ തുടക്കംമുതൽ പിന്നിലായ യുഡിഎഫ‌് സ്ഥാനാർഥി വി കെ ശ്രീകണ‌്ഠൻ കെപിസിസിക്ക‌് പരാതി നൽകിയതിനെത്തുടർന്ന‌് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട‌് ഇടപെട്ട‌് യോഗം ചേർന്നിരുന്നു. തുടർന്നും താഴെത്തട്ടിൽ അണികൾ പ്രചാരണരംഗത്ത‌് സജീവമാകാത്തതാണ‌് ഇപ്പോഴത്തെ പ്രതികരണത്തിന‌് കാരണം. നേതാക്കൾ വൻതോതിൽ പണം പിരിച്ചിട്ടും തെരഞ്ഞെടുപ്പ‌് ചെലവിലേക്ക‌് ഒന്നും നൽകിയില്ലെന്ന പരാതിയുമുണ്ട‌്. ചില സംസ്ഥാന നേതാക്കൾ പ്രത്യേകമായി പണപ്പിരിവ‌് നടത്തി. തൊഴിലാളി യൂണിയനുകൾ മൊത്തമായും പണം ശേഖരിച്ചു. ഇതൊന്നും തെരഞ്ഞെടുപ്പ‌് ചെലവിലേക്ക‌് ലഭിച്ചില്ല. വി കെ ശ്രീകണ‌്ഠന്റെ പ്രചാരണത്തിന‌് പ്രവർത്തകരില്ലാത്തതിനാൽ റോഡ‌് ഷോ ഉൾപ്പെടെയുള്ളവ പരാജയമായിരുന്നു.

സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ പ്രചാരണവും ഫലപ്രദമായില്ല. ഏജൻസിയെ ഏൽപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറായില്ല. ഇത്തരത്തിൽ നിരവധി പരാതികളാണ‌് നേതൃത്വത്തിന‌് മുന്നിലുള്ളത‌്. വരും ദിവസങ്ങളിൽ ജില്ലാ കോൺഗ്രസ‌് നേതൃത്വത്തിൽ വലിയ പൊട്ടിത്തെറിക്ക‌് ഇത‌് വഴിവെക്കും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IVcNSk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages