എറണാകുളത്ത‌് യുഡിഎഫ‌് യോഗത്തിൽ വാഗ്വാദം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

എറണാകുളത്ത‌് യുഡിഎഫ‌് യോഗത്തിൽ വാഗ്വാദം


എറണാകുളം പാർലമെന്റ‌് മണ്ഡലത്തിലെ പോളിങ‌് അവലോകനത്തിനായി ചേർന്ന യുഡിഎഫ‌് നേതൃയോഗത്തിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസ‌്–-മുസ്ലിംലീഗ‌് നേതാക്കൾ ആരോപണ–-പ്രത്യാരോപണങ്ങളുമായി നേർക്കുനേർ പോരടിച്ചു. 

കളമശേരിയിൽ മുസ്ലിംലീഗ‌് എൽഡിഎഫിന‌് വോട്ട‌് മറിച്ചതായി കോൺഗ്രസ‌് നേതാക്കൾ ആരോപിച്ചു. അറിയപ്പെടുന്ന ലീഗ‌് നേതാക്കൾ പോലും പ്രവർത്തനത്തിൽനിന്ന‌് വിട്ടുനിന്നതായി കളമശേരി മുൻ മുനിസിപ്പൽ ചെയർമാനും ഐ ഗ്രൂപ്പ‌് നേതാവുമായ ജമാൽ മണക്കാടൻ ആരോപിച്ചു. പി കെ ഇബ്രാഹിംകുഞ്ഞ‌് എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നയിച്ച ആരോപണത്തിന‌് അദ്ദേഹം മറുപടി പറഞ്ഞില്ല. എന്നാൽ, പലയിടങ്ങളിലും കോൺഗ്രസുകാരേക്കാൾ മുന്നിൽനിന്നത‌് ലീഗ‌് പ്രവർത്തകരാണെന്നും യോഗത്തിൽ പങ്കെടുത്ത മറ്റ‌് മുസ്ലിംലീഗ‌് നേതാക്കൾ തിരിച്ചടിച്ചു.

എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിൽ മാത്രമാണ‌് ബൂത്തുതലത്തിൽ യുഡിഎഫിന്റെ കാര്യക്ഷമമായ പ്രവർത്തനം നടന്നത‌്. ബാക്കി മണ്ഡലങ്ങളിൽ പ്രവർത്തനം ചില പോക്കറ്റുകളിൽ ഒതുങ്ങിയെന്നും വിലയിരുത്തലുണ്ടായി. പറവൂരിലെ മൂത്തകുന്നം, ചേന്ദമംഗലം, തൃപ്പൂണിത്തുറ, വൈപ്പിൻ എന്നിവിടിങ്ങളിൽ പല സ്ഥലങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിൽ വീഴ‌്ചയുണ്ടായതായും വിമർശമുയർന്നു.

wകകwഅതേസമയം, പോളിങ‌് ശതമാനം ഉയർന്നത‌ും ന്യൂനപക്ഷങ്ങളുടെ ഏകീകരണവും യുഡിഎഫിന‌് സഹായകമാകുമെന്ന‌് ഡിസിസി പ്രസിഡന്റ‌് ടി ജെ വിനോദ‌് അവകാശപ്പെട്ടു. കെ വി തോമസ‌് അവസാന ദിവസങ്ങളിൽ പ്രചാരണത്തിൽ സജീവമല്ലാതിരുന്നതും നേതാക്കൾക്കിടയിൽ ചർച്ചയായി.



from Kerala || Deshabhimani ​Online ​News http://bit.ly/2IFbM1C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages