അങ്കമാലി
തെരഞ്ഞെടുപ്പിന് മത്സരിച്ചെന്നോ, ഞാനോ എന്ന ഭാവമായിരുന്നു ബുധനാഴ‌്ച ഇന്നസെന്റിന്. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് വിശ്രമിച്ച ദിവസം. മണ്ഡലത്തിലെ ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും മൂന്നുതവണ തുറന്ന വാഹനത്തിൽ പൊതുപ്രചാരണം നടത്തി. റോഡ്‌ഷോകൾ, സമ്മേളനങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ. 1200-ലേറെ കേന്ദ്രങ്ങൾ പിന്നിട്ട സൂക്ഷ്മമായ പ്രചാരണം. തിരക്കൊഴിഞ്ഞതിനാൽ കുടുംബാംഗങ്ങളോടൊപ്പം വിശ്രമം. ഇടയ്ക്ക് എൽഡിഎഫ് നേതാക്കളുമായി ഫോണിൽ സംസാരിച്ചപ്പോൾ മാത്രമാണ് തെരഞ്ഞെടുപ്പ് വിഷയമായത്. ‘വോട്ടെടുപ്പിന് മുമ്പുതന്നെ ടെൻഷനൊന്നുമുണ്ടായിരുന്നില്ല, പിന്നെന്തിനാ വോട്ടെടുപ്പ് കഴിഞ്ഞശേഷം ടെൻഷൻ’ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം. എംപിയായി വൈകാതെ തന്നെ വികസന നിർദേശങ്ങൾ ക്ഷണിക്കുകയും എംപി ഫണ്ടിനുപുറമെ മറ്റ് പരമാവധി സ്രോതസ്സുകളിൽനിന്ന് ഫണ്ട് ലഭ്യമാക്കി അവയിൽ ഭൂരിപക്ഷവും നടപ്പാക്കുകയും ഇന്ത്യയിലാദ്യമായി അവ വിലയിരുത്താൻ സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തുകയും ചെയ്തു. റോഡ്, കുടിവെള്ളം, ആരോഗ്യരംഗം, സ്‌കൂൾ ബസുകൾ, സ്മാർട്ക്ലാസ് റൂമുകൾ... ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വികസനമെത്താത്ത ഒരിടവും മണ്ഡലത്തിൽ ഇല്ലെന്നു പറയാം, അപ്പോൾ ജയിക്കുന്ന കാര്യത്തിൽ ടെൻഷൻ വേണോ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം.
from Kerala || Deshabhimani Online News http://bit.ly/2J0F5ex
via IFTTT
No comments:
Post a Comment