സാർവദേശീയ തൊഴിലാളിദിനമായ മെയ്ദിനം സമുചിതം ആചരിക്കാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ‌്തു. ലോകമാകെ മുതലാളിത്തം തൊഴിലാളിവർഗത്തിനുമേൽ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്.
വ്യവസായശാലകളിൽ തൊഴിലാളികളെ കുറച്ച് റോബോട്ടുകളും യന്ത്രങ്ങളും സ്ഥാപിച്ചു. സ്ഥിരം ജോലി ഇല്ലാതാക്കി കരാർ–-താൽക്കാലികജോലികൾ വ്യാപിപ്പിക്കുന്നു. തൊഴിലെടുക്കുന്ന ഭൂരിപക്ഷംപേർക്കും ന്യായമായ വേതനമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. മറുഭാഗത്ത് മുതലാളിവർഗത്തിന്റെ ലാഭം വൻതോതിൽ വർധിക്കുന്നു. കുത്തക മൂലധനശക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നവ ഉദാരവൽക്കരണനയം ശക്തമായി നടപ്പാക്കുന്ന ഇന്ത്യയിൽ തൊഴിലാളികൾ രണ്ട് പതിറ്റാണ്ടിലധികമായി പോരാട്ടത്തിലാണ്. തൊഴിലാളികളും കർഷകരുമടങ്ങുന്ന അധ്വാനിക്കുന്ന വർഗത്തിന്റെ പോരാട്ടം ഇനിയും ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ്.
ചൂഷണമുക്തമായ പുതുലോകം കെട്ടിപ്പടുക്കാനുള്ള പോരാട്ടങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതാകും ഈ മെയ്ദിനം. തൊഴിലാളിവർഗ ഐക്യത്തിന്റെ സന്ദേശമാകണം മെയ്ദിനം. എല്ലാ തൊഴിലാളി കേന്ദ്രങ്ങളിലും പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കാൻ സെക്രട്ടറിയറ്റ‌് ആഹ്വാനംചെയ‌്തു.
from Kerala || Deshabhimani Online News http://bit.ly/2IHgtIi
via IFTTT
No comments:
Post a Comment