മാവോയിസ‌്റ്റ‌് ഭീഷണി : രാഹുലിന്റെ റോഡ‌് ഷോ ചുരുക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

മാവോയിസ‌്റ്റ‌് ഭീഷണി : രാഹുലിന്റെ റോഡ‌് ഷോ ചുരുക്കി

മാവോയിസ‌്റ്റ‌് ഭീഷണിയുടെ പശ‌്ചാത്തലത്തിൽ വയനാട‌് മണ്ഡലത്തിലെ യുഡിഎഫ‌് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ റോഡ‌് ഷോയും പാർടി പരിപാടിയും ചുരുക്കി. പത്രികാ സമർപ്പണത്തിന‌് ജില്ലയിൽ എത്തുമ്പോൾ നഗരത്തിൽ റോഡ‌് ഷോ നടത്താനായിരുന്നു തീരുമാനം.

ഇത‌് സുരക്ഷാ പ്രശ‌്നങ്ങൾ സൃഷ്ടിക്കുമെന്ന‌് സുരക്ഷാ ഏജൻസി മുന്നറിയിപ്പ‌് നൽകിയതോടെ കുറഞ്ഞദൂരത്തേക്ക് ആക്കുകയായിരുന്നു. പത്രികാ സമർപ്പണത്തിനുശേഷം ഡിസിസി ഓഫീസിൽ പാർടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. 

വ്യാഴാഴ‌്ച  കൽപറ്റ എസ‌്കെഎംജെ സ‌്കൂളിൽ  ഹെലികോപ്ടറിലാണ‌്  രാഹുൽ ഇറങ്ങുക. തുടർന്ന‌് കലക്ടറേറ്റിലേക്ക‌് പോകും.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കലക്ടറേറ്റ‌് മുതൽ പഴയ ബസ‌് സ‌്റ്റാൻഡ‌് വരെ ബാരിക്കേഡ‌്  സ്ഥാപിച്ചിട്ടുണ്ട‌്. 

ബുധനാഴ‌്ച രാത്രി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മാവോയിസ‌്റ്റ‌് സാന്നിധ്യമുള്ള മേപ്പാടി,  വെള്ളമുണ്ട, പടിഞ്ഞാറത്തറ, വൈത്തിരി, തലപ്പുഴ, തിരുനെല്ലി, തൊണ്ടർനാട‌് പൊലീസ‌് സ‌്റ്റേഷനുകളിൽ ആന്റി നക‌്സൽ സ‌്ക്വാഡിനെ നിയോഗിച്ചു. രാജ്യത്തെ എല്ലാ പ്രധാന സുരക്ഷാ ഏജൻസികളും വയനാട്ടിൽ എത്തിയിട്ടുണ്ട‌്. ഇരുപതിലധികം  എസ‌്പിജി  സംഘാംഗങ്ങളുണ്ട‌്. ഇതിന‌് പുറമേ കണ്ണൂർ റേഞ്ച‌് ഐജി സുരേഷ‌്കുമാർ, നാല‌് ജില്ലകളിലെ ജില്ലാ പൊലീസ‌് മേധാവികൾ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ‌് സന്നാഹത്തെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2K2URaF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages