പത്രികാ സമർപ്പണം ഇന്ന‌് സമാപിക്കും ; ഇനി കളം നിറഞ്ഞ‌് പോരാട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പത്രികാ സമർപ്പണം ഇന്ന‌് സമാപിക്കും ; ഇനി കളം നിറഞ്ഞ‌് പോരാട്ടം


നാമനിർദേശപത്രിക സമർപ്പണത്തിന‌് വ്യാഴാഴ‌്ച തിരശ്ശീല വീഴുമ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് വീറും വാശിയുമേറും. വോട്ടെടുപ്പിന‌് അവശേഷിക്കുന്ന ഇനിയുള്ള 18 ദിനങ്ങൾ തീപാറുന്ന പോരാട്ടത്തിന്റേതായിരിക്കും. പ്രചാരണം തുടങ്ങിയത‌ുമുതൽ കളംനിറഞ്ഞു നിൽക്കുന്ന എൽഡിഎഫ‌് ആ മേൽക്കൈ നിലനിർത്തിയാണ‌് മുന്നേറുന്നത‌്. സ്ഥാനാർഥിനിർണയ തർക്കവും മറ്റും അനിശ്ചിതത്വത്തിലാക്കിയ യുഡിഎഫിന‌് രാഹുൽ ഗാന്ധിയുടെ വരവാണ‌് ആശ്വാസത്തിന‌് വകയേകിയത‌്. പലയിടത്തും ദുർബല സ്ഥാനാർഥികളെ രംഗത്തിറക്കിയ ബിജെപിയാകട്ടെ ഇതുവരെ സജീവമായിട്ടുമില്ല. മുഖ്യശത്രുവായി  കോൺഗ്രസും ബിജെപിയും എൽഡിഎഫിനെ ഉന്നമിട്ടു കഴിഞ്ഞുവെന്നതാണ‌് ഏറെ ശ്രദ്ധേയമായത‌്.

അഞ്ചുമണ്ഡലങ്ങളിൽ കോ–-ലീ–- ബി
രാഷ്ട്രീയ വിഷയങ്ങളും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അവതരിപ്പിച്ച‌് എൽഡിഎഫ‌് മുന്നോട്ടുപോകുമ്പോൾ ഒരുമേഖലയിലും ഭരണവിരുദ്ധ വികാരം ദൃശ്യമല്ല എന്ന പ്രത്യേകതയുമുണ്ട‌്. ഇത‌് തിരിച്ചറിഞ്ഞ യുഡിഎഫ‌് രാഷ്ട്രീയമായ പരാമർശങ്ങളെ പോലും ദുർവ്യാഖ്യാനം ചെയ‌്ത‌് വിവാദമാക്കാനാണ‌് ശ്രമിക്കുന്നത‌്.
അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും കൈകോർത്താണ‌് നീങ്ങുന്നത‌്. കോൺഗ്രസ‌് അധ്യക്ഷൻ സ്ഥാനാർഥിയായി വന്ന വയനാട്ടിൽ ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്താനും തയ്യാറായില്ല. കൊല്ലം, എറണാകുളം, കണ്ണൂർ, വടകര, കോഴിക്കോട‌് എന്നിവിടങ്ങളിൽ ബിജെപിയുടെ സ്ഥാനാർഥികൾ ആർഎസ‌്എസിന‌് അനഭിമതരാണ‌്.

രാഷ്ട്രീയവും വികസനവും മറന്ന‌് യുഡിഎഫ‌്
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക‌് വന്ന വയനാട്ടിൽ യുഡിഎഫിനെ വരിഞ്ഞുമുറുക്കിയുള്ള പ്രചാരണ തന്ത്രത്തിനാണ‌് എൽഡിഎഫ‌് രൂപം നൽകിയത‌്. യുഡിഎഫ‌് പ്രവർത്തകർക്കിടയിൽ രാഹുലിന്റെ വരവ‌് ഇതുവരെ കാര്യമായ ചലനം സൃ‌ഷ്ടിച്ചിട്ടില്ലെന്ന‌് കോൺഗ്രസിൽതന്നെ അഭിപ്രായം. സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം ഒരിടത്തും പ്രതിഫലിക്കാത്തതാണ‌് എൽഡിഎഫിന‌് ഏറ്റവും അനുകൂലമായ ഘടകം. ബിജെപിയുടെ വർഗീയതയും കോൺഗ്രസിന്റെ വിശ്വാസ്യതയില്ലായ‌്മയും സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ എൽഡിഎഫിനായി. അതേസമയം ഇതുവരെ ദേശീയ രാഷ്ട്രീയമോ സംസ്ഥാനത്തെ വികസന പ്രശ‌്നങ്ങളോ സർക്കാരിന്റെ പ്രവർത്തനമോ ചർച്ചചെയ്യാൻ യുഡിഎഫ‌് തയ്യാറായിട്ടില്ല. വയനാടിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ‌് അധ്യക്ഷൻ എന്ത‌് സന്ദേശമാണ‌് നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന‌് ഇതുവരെ കോൺഗ്രസ‌് മറുപടി നൽകിയിട്ടില്ല. അതേസമയം ബിജെപിയും സംഘപരിവാറുമാണ‌് സിപിഐ എമ്മിന്റെ മുഖ്യശത്രുവെന്ന‌് പിണറായി വ്യക്തമാക്കിയിട്ടുമുണ്ട‌്. യുഡിഎഫ‌് കഠിനമായ വിഷയദാരിദ്ര്യം നേരിടുന്നത‌് മൂലമാണ‌് രാഷ‌്ട്രീയ വിമർശനം പോലും വിവാദമാക്കുന്നത‌്. എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ‌്താണ‌് പ്രചാരണം അഴിച്ചുവിട്ടത‌്. മുസ്ലിംലീഗ‌് കനത്ത പ്രതിസന്ധിയിലായ ഘട്ടത്തിൽ ലീഗ‌് നേതൃത്വത്തെ ആശ്രയിച്ചാൽ കോൺഗ്രസ‌് സ്ഥാനാർഥിയുടെ ഗതി എന്താകുമെന്ന വിമർശനമാണ‌് വിജയരാഘവൻ നടത്തിയത‌്. ഇതിനെ അശ്ലീലചുവയുള്ള പരാമർശം എന്ന‌ാണ‌് വ്യാഖ്യാനിച്ചത‌്. പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര‌് പറഞ്ഞാൽ തന്നെ കോൺഗ്രസ‌് അതിൽ അശ്ലീലം കുത്തിനിറയ‌്ക്കുകയാണ‌്. കോൺഗ്രസും യുഡിഎഫും പറയുന്നമട്ടിലുള്ള വിമർശനം താൻ ഉദ്ദേശിച്ചിട്ടില്ലെന്ന‌് എ വിജയരാഘവൻ പറഞ്ഞിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ‌് കോൺഗ്രസ‌്.
അതേസമയം കോൺഗ്രസ‌് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിളള രംഗത്ത‌് വന്നിട്ടും കോൺഗ്രസ‌് നേതൃത്വത്തിൽനിന്ന‌് ഒരു പ്രതിഷേധവുമുണ്ടായില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2UqNgH8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages