നെയ്യാറ്റിൻകര> എൽഡിഎഫ‌് അതിയന്നൂർ മേഖലാ തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് കത്തിച്ചു. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ കമുകിൻകോട് ജങ്ഷനിൽ സി ദിവാകരന്റെ തെരഞ്ഞെടുപ്പ‌് വിജയത്തിനായുള്ള മേഖലാ ഓഫീസാണ‌് ബുധനാഴ്ച പുലർച്ചെ കത്തിച്ചത‌്. ഫൈബർകൊണ്ടുളള മേൽക്കൂര, ബാനറുകൾ, കസേരകൾ എന്നിവ കത്തിനശിച്ചു. കൊടുംവേനലായിനാൽ തീ സമീപങ്ങളിലേക്ക‌് പടർന്നാൽ ദുരന്തമാകുമായിരുന്നു. നാട്ടുകാരും ഫയർഫോഴ‌്സും ചേർന്നാണ‌് തീയണച്ചത‌്.
എൽഡിഎഫിന്റെ ചിട്ടയായ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളിലും പ്രദേശത്ത‌് വർധിച്ച ജനപിന്തുണയിലും ഹാലിളകിയ യുഡിഎഫ്, ബിജെപി സംഘമാണ‌് ഓഫീസിന‌് തീയിട്ടത‌്. അക്രമികളെ നിയമനത്തിന് മുന്നിൽ കൊണ്ടുവരണമെന്ന‌്നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ അയ്യപ്പൻനായർ,സെക്രട്ടറി കെ ആൻസലൻ എംഎൽഎ എന്നിവർ ആവശ്യപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ പര്യടന പരിപാടി ചൊവ്വാഴ്ച അതിയന്നൂർ പഞ്ചായത്തിൽ നിന്നായിരുന്നു ആരംഭിച്ചത‌്. സ്വീകരണം ഒരുക്കിയിടത്തെല്ലാം വൻജനാവലിയാണ‌് എത്തിയത‌്. ഇതാണ‌് എതിരാളികളെ പ്രകോപിപ്പിച്ചത‌്. അക്രമികളെ ഉടൻ പിടികൂടണമെന്നും എൽഡിഎഫ‌് പ്രവർത്തകർ പ്രകോപിതരാകരുതെന്നും നേതാക്കൾ പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ രാജ്മോഹൻ, പ്രൊഫ.ചന്ദ്രബാബു, കൊടങ്ങാവിള വിജയകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2K4DZjW
via IFTTT
No comments:
Post a Comment