ശ്രീ പത്മനാഭസ്വാമി ക്ഷേത്രം : പ്രൗഢി വീണ്ടെടുക്കാൻ പരിശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം : പ്രൗഢി വീണ്ടെടുക്കാൻ പരിശ്രമിച്ചു


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാൻ ആത്മാർഥമായി പരിശ്രമിച്ചെന്ന‌് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാരിന്റെ അശ്രാന്തപരിശ്രമത്തെ തുടർന്ന‌് ക്ഷേത്രം അതിന്റെ പഴയകാല പ്രതാപം വീണ്ടെടുത്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ, ശുചീകരണദൗത്യങ്ങൾ,  സുരക്ഷാസജ്ജീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാർ ഇതിനോടകം കോടികൾ ചെലവിട്ടു.

സർക്കാരിന്റെ ശ്രദ്ധയും പരിശ്രമവും അധ്വാനവും കാരണം ക്ഷേത്രത്തിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട‌്. ക്ഷേത്രത്തിന്റെ പ്രതാപം നിലനിർത്താൻ സർക്കാർ മേൽനോട്ടം അനിവാര്യമാണെന്നും സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ‌്ദീപ‌്ഗുപ‌്തയും സ‌്റ്റാൻഡിങ‌് കോൺസൽ ജി പ്രകാശും വാദിച്ചു.  ക്ഷേത്രത്തിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഇടപെടലുകളാണ‌് സർക്കാർ നടത്തിയത‌്. വർഷങ്ങൾക്ക‌് മുമ്പുള്ള  ക്ഷേത്രത്തിലെ സാഹചര്യങ്ങളും നിലവിലെ സാഹചര്യങ്ങളും താരതമ്യപ്പെടുത്തിയാൽ സർക്കാർ ഇടപെടൽമൂലമുണ്ടായ വികസനം വ്യക്തമാകും.

ഏതെങ്കിലും കുടുംബത്തിനോ വ്യക്തികൾക്കോ ക്ഷേത്രത്തിന്റെ പ്രൗഢി നിലനിർത്താൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2UqN9LI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages