കെല്ലിന‌് 201 കോടിയുടെ വിറ്റുവരവ് , മീഡിയം പവർ ട്രാൻസ്ഫോർമർ നിർമാണം അടുത്തവർഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

കെല്ലിന‌് 201 കോടിയുടെ വിറ്റുവരവ് , മീഡിയം പവർ ട്രാൻസ്ഫോർമർ നിർമാണം അടുത്തവർഷം


സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ടിക്കൽ ആൻഡ‌് അലൈഡ് എൻജിനിയറിങ‌് കമ്പനി ലിമിറ്റഡ് (കെൽ) പോയവർഷം 201 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. സർവകാല റെക്കോഡാണിത‌്. മുൻവർഷത്തെ വിറ്റുവരവിനേക്കാൾ 80% അധികമാണ് കെൽ നേടിയത്. കമ്പനിയുടെ കുണ്ടറ, മാമല യൂണിറ്റുകളിൽ ആധുനികവൽക്കരണത്തിനായി സർക്കാർ അനുവദിച്ച 18 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കിയ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഉൽപ്പാദനവർധനവിന് സഹായകരമായത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നിർമാണ വികസന പദ്ധതികളുടെ നിർവഹണത്തിനായി കെല്ലിനെ അം​ഗീകൃത ഏജൻസിയായി നിയമിച്ചതുവഴി എംഎൽഎമാരുടെ ആസ്തിവികസന പദ്ധതികൾ, തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വികസന പ്രവർത്തനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി പട്ടികവർ​ഗ കോളനികളുടെ  പുനരുദ്ധാരണം, സ്മാർട്ട് സ്കൂൾ പദ്ധതികൾ തുടങ്ങിയ നിരവധി പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കി.
മാമല യൂണിറ്റിലെ വിറ്റുവരവ‌് മാത്രം 137 കോടി രൂപയിലധികമാണ്. സംസ്ഥാന വൈദ്യുതി ബോർഡിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകൾക്കും ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകളും കെൽ നിർമിച്ച് നൽകുന്നു. നിർമാണം പൂർത്തിയാകുന്ന മീഡിയം പവർ ട്രാൻസ്ഫോർമർ അടുത്തവർഷം ഉൽപ്പാദനം ആരംഭിക്കും. 

കൂണ്ടറ യൂണിറ്റിൽ റെയിൽവേയ്ക്ക് ആവശ്യമായ ആൾട്ടർനേറ്ററുകളാണ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സന്നിധാനത്തുനിന്ന‌് മാളികപ്പുറംവരെ നിർമിക്കാനുദ്ദേശിക്കുന്ന 325 മീറ്റർ നീളവും 6.4 മീറ്റർ വീതിയും 30 മീറ്റർ ഉയരവുമുള്ള പാലത്തിന്റെ നിർവഹണ ചുമതല കെല്ലിനാണ്. 25 കോടി രൂപയാണ് ഇതിന്റെ അടങ്കൽ.

സംസ്ഥാന സർക്കാർ മട്ടന്നൂർ കിൻഫ്ര പാർക്കിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ പാർക്കിന്റെ നിർവഹണ ചുമതലയും കെല്ലിനാണ്. 
നിലവിൽ 200 കോടിയിലധികം രൂപയുടെ ഓർഡർ കമ്പനിക്കുണ്ട്. കൂടാതെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ ഇലക്ട്രിക്കൽ കൺസ്യൂമർ ഉൽപ്പന്നങ്ങൾ അടുത്ത വർഷം വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കെൽ.



from Kerala || Deshabhimani ​Online ​News https://ift.tt/2K3Bn5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages