മരുന്ന് നിര്‍മാണ രംഗത്തെ കേരള മോഡലായ കെഎസ‌്ഡിപിക്ക‌് (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ‌് ) ഉൽപ്പാദനത്തിലും വിറ്റുവരവിലും ലാഭത്തിലും സർവകാല റെക്കോഡ്. പോയവർഷം 58.37 കോടിയുടെ ഉൽപ്പാദനം നടത്തി. 54.93 കോടിയാണ‌് വിറ്റുവരവ‌്. ലാഭം 2.75 കോടി. 2011–-12ൽ കൈവരിച്ച 34.94 കോടിയായിരുന്നു ഇതുവരെ കമ്പനി കൈവരിച്ചതിൽ ഏറ്റവും ഉയർന്ന വിറ്റുവരവ്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ ശക്തമായ തിരിച്ചുവരവാണിത‌്. യുഡിഎഫ‌് ഭരണകാലത്ത‌് കെഎസ‌്ഡിപി തകർച്ചയിലേക്ക‌് കൂപ്പുകുത്തി. 2015–- 16ൽ 4.98 കോടി നഷ്ടത്തിലായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റശേഷം സ്വീകരിച്ച നയങ്ങളുടെ ഫലമായി 2016–-17ൽത്തന്നെ നഷ്ടം 4.27 കോടിയായി കുറച്ചു. 2017–-18ൽ 2.12 കോടി ലാഭത്തിലെത്തിയ കെഎസ‌്ഡിപി 2018–- 19ൽ 2.75 കോടി ലാഭമെന്ന ചരിത്രനേട്ടവും കരസ്ഥമാക്കി. പോയവർഷം 54.93 കോടിയെന്ന വിറ്റുവരവിലെ സർവകാല റെക്കോഡ‌് നേട്ടത്തോടെ അവസാനിപ്പിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന‌് കെഎസ‌്ഡിപി എംഡി എസ‌് ശ്യാമള പറഞ്ഞു.
181 കോടി ടാബ്‍ലറ്റ‌്; 5.03 കോടി കാപ്സ്യൂൾ
അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കുള്ള അഞ്ച് ഇനങ്ങളിലുള്ള 11 തരം മരുന്നുകളിൽ എട്ടെണ്ണം ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. ബാക്കി മൂന്ന് എണ്ണവും, സോഫ്റ്റ് ജലാറ്റിൻ ഇനത്തിൽപ്പെട്ട ക്യാപ്സ്യൂളും ഇവിടെ ഉടൻ ഉണ്ടാക്കും. പ്ലാന്‍റില്‍നിന്ന് വര്‍ഷം 181 കോടി ടാബ്‍ലറ്റും, 5.03 കോടി കാപ്സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡും ഉണ്ടാക്കാനാകും. പ്ലാന്റിനെ ലോകോത്തര മരുന്ന് നിർമാണ കമ്പനിയായി ഉയർത്താനാണ‌് വ്യവസായ വകുപ്പ‌് പദ്ധതിയിടുന്നത‌്. 2003ൽ ലോകാരോഗ്യ സംഘടന മരുന്ന് നിർമാണ മാനദണ്ഡങ്ങൾ പുതുക്കിയതോടെ കെഎസ‌്ഡിപി 2006ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത‌് വീണ്ടും പ്രവർത്തനമാരംഭിച്ചു. 2008ൽ ലോകാരോഗ്യസംഘടനാ മാനദണ്ഡപ്രകാരമുള്ള ആന്റിബയോട്ടിക്കുകൾ നിർമിക്കാനുള്ള ബീറ്റാലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 2017ൽ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള മരുന്നുകൾ നിർമിക്കുന്ന ഡ്രൈ പൗഡർ ഇഞ്ചക്ഷൻ പ്ലാന്റും തുടങ്ങി. പാരസെറ്റമോളടക്കം മെഡിക്കൽ സർവീസ് കോർപറേഷന് ആവശ്യമായ 158 ഇനം മരുന്നുകൾ ഡബ്ല്യൂഎച്ച‌്ഒ മാനദണ്ഡപ്രകാരം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നോൺ ബീറ്റാ ലാക്ടം പ്ലാന്റ‌് ഫെബ്രുവരി 25നാണ‌് തുറന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2UqN4aS
via IFTTT
No comments:
Post a Comment