വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവ തൃശൂര്‍ മൃഗശാലയില്‍ അവശനിലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവ തൃശൂര്‍ മൃഗശാലയില്‍ അവശനിലയില്‍


തൃശൂർ
വയനാട്ടിൽനിന്ന് കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതർ തൃശൂർ മൃഗശാലയിൽ എത്തിച്ച കടുവ അവശനിലയിൽ. ദേഹമാസകലം പരിക്കുള്ള കടുവ 48 മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കടുവയ‌്ക്കേറ്റ മുറിവുകൾ ഭേദമാക്കാനും  ക്ഷീണം മാറ്റാനും പ്രാഥമിക ചികിത്സ ആരംഭിച്ചു. കടുവയുടെ ശാരീരികസ്ഥിതി മെച്ചപ്പെട്ടശേഷമേ സ്കാനിങ്ങും ശസ്ത്രക്രിയയുമടക്കമുള്ള തുടർചികിത്സാ നടപടികൾ സ്വീകരിക്കൂവെന്ന് മൃഗശാലയിലെ   ഡോ. ബിനോയ് സി ബാബു പറഞ്ഞു. കടുവയ്ക്ക് ഏകദേശം നാലുവയസ്സ് മാത്രമാണുള്ളത്.

രണ്ടാഴ്ചയിലേറെ വയനാട് കുറിച്ചിയാട് കൈതക്കൊല്ലി പ്രദേശങ്ങളിലെ ജനതയെ  ഭീതിയിലാഴ്ത്തിയ കടുവയെ ചൊവ്വാഴ്ച രാത്രിയാണ് വനം വകുപ്പ് അധികൃതർ കൂടൊരുക്കി പിടികൂടിയത്. പിടികൂടുന്നതിനുമുമ്പ് ഒരു ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചിരുന്നു. ബുധനാഴ്ച പകൽ കടുവയെ പ്രത്യേക വാഹനത്തിൽ തിരുവനന്തപുരത്തെ മൃഗശാലയിലെത്തിക്കാനാണ‌് തീരുമാനിച്ചതെങ്കിലും  അവശനിലയിലായതിനാൽ തൃശൂർ മൃഗശാലയിലിറക്കി. കൂട്ടിൽനിന്ന് ഇറക്കുന്നതിനിടെ ചീറിയടുത്ത കടുവ കൂടിന്റെ കമ്പിയിൽ കടിച്ചതിനാൽ കോമ്പല്ല് ഒടിഞ്ഞുവീണു.

തുടർന്ന് മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റിയ കടുവയ്ക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി.  പ്രാഥമിക പരിശോധനയിൽ നെഞ്ചിന്റെ ഇടതുഭാഗത്തും  കഴുത്തിലുമായി ആഴത്തിൽ രണ്ട് മുറിവ‌് കണ്ടെത്തി. ക്ഷീണം മാറുന്ന മുറയ‌്ക്ക‌്  കടുവയെ സ്കാനിങ്ങിന് വിധേയമാക്കും. തുടർന്നാണ് വിദഗ്ധ ചികിത്സ   ആരംഭിക്കുക.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IIL3RN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages