മികവാര്‍ന്ന സര്‍ഗാത്മക യൗവനങ്ങള്‍ ഇനിയുംവരും: പ്രൊഫ. എം കെ സാനു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

മികവാര്‍ന്ന സര്‍ഗാത്മക യൗവനങ്ങള്‍ ഇനിയുംവരും: പ്രൊഫ. എം കെ സാനു


തൃശൂർ
വയലാ വാസുദേവൻ പിള്ളയെപ്പോലെ ആത്മാവിൽ അഗ്നി ജ്വലിപ്പിച്ച സർഗാത്മക യൗവനങ്ങൾ ഉണ്ടാകുന്ന കാലംവരുമെന്ന് പ്രൊഫ. എം കെ സാനു. പൂർവഗാമികളായ പലരേക്കാളും നാടകാവബോധമുള്ള ഉൗർജസ്വലനായ സർഗധനനായിരുന്നു വയലാ വാസുദേവൻപിള്ള. വയലാ വാസുദേവൻപിള്ള ജന്മദിനാചരണ പരിപാടി അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ ബാല്യകാലം നാടകത്തിന്റെ വസന്തകാലമായിരുന്നു. കമേഴ്സ്യലിസം ആധിപത്യം പുലർത്തുന്ന ഒരിടത്താണ് താൻ ഇന്ന് ജീവിക്കുന്നതെന്നും അതിൽനിന്ന് ഭിന്നമാണ് തൃശൂരെന്നും അദ്ദേഹം പറഞ്ഞു.

മുൻഗാമികൾ നാടക സാഹിത്യത്തിന് പ്രാധാന്യം നൽകിയപ്പോൾ, ഉയരുന്ന യവനികയിലൂടെ നാടകവേദിയെക്കുറിച്ചാണ് സി ജെ എഴുതിയത്. മലയാള നാടകത്തിന്റെ പൈതൃകം കഥകളിയിലല്ല തെരയേണ്ടതെന്നും ചവിട്ടുനാടകത്തിൽ അതിന്റെ സൂചനകളുണ്ടെന്നും സി ജെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാനുമാഷ് പറഞ്ഞു.
കലാമണ്ഡലം മുൻ വിസി ഡോ. കെ  ജി പൗലോസ് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2IYKRgK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages