7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യുഎഎസ‌് അംഗീകാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യുഎഎസ‌് അംഗീകാരം


തിരുവനന്തപുരം
കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക്കൂടി നാഷണൽ ക്വാളിറ്റി അഷ്വാറൻസ‌് സ‌്റ്റാന്റേർഡ‌് ( എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട‌് ജില്ലയിലെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാർക്ക് നേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി. കണ്ണൂർ ജില്ലയിലെ വളപട്ടണം, കാസർകോട‌് ജില്ലയിലെ വലിയപറമ്പ എന്നിവ 97 ശതമാനം മാർക്കോടുകൂടി എൻക്യൂഎഎസ് അക്രഡിറ്റേഷൻ കരസ്ഥമാക്കി. കാസർകോട‌് ജില്ലയിലെ കരിന്തളം(96 ശതമാനം), കണ്ണൂർ ജില്ലയിലെ തേർത്തലി(95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ (81 ശതമാനം) എന്നിവയാണ് എൻക്യൂഎഎസ്  പുരസ്‌കാരം ലഭിച്ച മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍.

ആരോഗ്യരംഗത്ത് ഈ സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദമാക്കി മികച്ച സൗകര്യങ്ങളൊരുക്കി വരികയാണ്. ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തുക എന്നത്. കഴിഞ്ഞ വർഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയത്. ഈ വർഷം 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യത്തിന്റെ വിവിധ തലങ്ങൾ പ്രാഥമികതലത്തിൽ നിർവഹിക്കാൻ ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സാധിക്കുന്നു.

ഈ വർഷം സംസ്ഥാനത്തെ 140 ആശുപത്രികളാണ് എൻക്യൂഎഎസ്അംഗീകാരത്തിനായി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒപി ലാബ്, ദേശീയ ആരോഗ്യപരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, ഇൻഫെക്‌ഷൻ കൺട്രോൾ, ശുചിത്വം, സൗകര്യങ്ങൾ, ഗുണമേന്മ, രോഗീസൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്. ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതിനുമുമ്പ്  98 ശതമാനം മാർക്കോടുകൂടി വയനാട് ജില്ലയിലെ നൂൽപ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികൾക്ക് എൻക്യൂഎഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട‌്. മൂന്ന് ആശുപത്രികൾ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികൾ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുമുണ്ട്.

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാർക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എൻക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയിരുന്നു.

ജില്ലാതല നിരീക്ഷണത്തിലും സംസ്ഥാനതല നിരീക്ഷണത്തിലും 70 ശതമാനത്തിന് മുകളിൽ മാർക്കു നേടുന്ന ആശുപത്രികൾക്കാണ് ദേശീയതലത്തിൽ എൻക്യൂഎഎസ് അംഗീകാരത്തിന് അപേക്ഷിക്കാൻ സാധിക്കുക. ദേശീയതല നിരീക്ഷണങ്ങൾക്ക് ശേഷം അംഗീകാരം ലഭിച്ചാൽ ഓരോ വർഷവും സംസ്ഥാനതല നിരീക്ഷണവും മൂന്ന‌് വർഷത്തിലൊരിക്കൽ ദേശീയതല നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എൻക്യൂഎഎസ് അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിക്കും ഇൻസന്റീവ് ലഭിക്കുന്നതാണ്. ഇത് ആശുപത്രിയുടെ കൂടുതൽ വികസനങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2IIaCSW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages