വോട്ട്‌ നേടാൻ മതസ‌്നേഹം അവകാശപ്പെട്ട‌് പ്രതാപന്റെ ശബ്ദസന്ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

വോട്ട്‌ നേടാൻ മതസ‌്നേഹം അവകാശപ്പെട്ട‌് പ്രതാപന്റെ ശബ്ദസന്ദേശം

തൃശൂർ> വിശ്വാസികളെ മതത്തിന്റെ പേരിൽ പ്രീണിപ്പിക്കാൻ തൃശൂർ ലോക‌്സഭാ മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി ടി എൻ പ്രതാപന്റെ ശബ്ദസന്ദേശം മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു. ഞാൻ ദീനിൽ സ്നേഹി എന്ന പേരിൽ ടി എൻ പ്രതാപന്റെ വാക്കുകളാണ് ചിത്രം സഹിതം പ്രചരിപ്പിക്കുന്നത്. തീരദേശത്ത്  മുസ്ലീം മേഖലകളിൽ നവമാധ്യമങ്ങളിൽ വാട്ട്സാപ്പ് വഴി ഇതു പ്രചരിപ്പിക്കുന്നുണ്ട്.  കഴിഞ്ഞദിവസം പട്ടിക്കാട്ട‌്  ചില സുവിശേഷകർക്ക് വിരുന്നിനൊപ്പം പണം നൽകാനുള്ള യുഡിഎഫ് നീക്കം വിശ്വാസികൾ തന്നെ തടഞ്ഞിരുന്നു.

താൻ ദീനിൽ സ്നേഹിയാണെന്ന് ( മത സ്നേഹി) ആയിരം നാവുള്ള അനന്തനെപ്പോലെ ഞാൻ പറയും. ഓത്തുപള്ളിയിലെ കൊച്ചുകുട്ടിയെപ്പോലെ താൻ ഇസ്ലാംമതം പഠിക്കാൻ ആഗ്രഹിച്ചു. എനിക്ക് ഉംറയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. ഹജ്ജിന് പോകണമെന്ന് ആഗ്രഹമുണ്ട്.  ദൂരെനിന്നായാലും മക്ക കാണണമെന്ന് ആഗ്രഹിച്ചു.  ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുന്ന താൻ റംസാൻമാസത്തിൽ നോമ്പ് അനുഷ്ഠിക്കാറുണ്ട്. ചൈനയിൽ പോയപ്പോഴും നോമ്പ് നോറ്റു. ഇസ്ലാം സ്നേഹിതർപോലും മാറിനിന്ന് ഭക്ഷണം കഴിക്കാറുണ്ട്. പുകവലിക്കാറുണ്ട്.  താൻ മാറിയില്ല. നിസ്കാരവും പ്രാർഥനയും ഒഴിവാക്കിയാൽ, ഇസ്ലാം  വിശ്വാസികൾ അനുഷ്ഠിക്കുന്നതിനേക്കാൾ തീവ്രതയോടെ വിശുദ്ധ റമദാൻ നോമ്പ് താൻ എടുക്കാറുണ്ട്.  എന്നിങ്ങനെ പത്തുമിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ഭാഗങ്ങളാണ് വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ചാവക്കാട്, നാട്ടിക തുടങ്ങിയ തീരദേശ മേഖലകളിലെ മുസ്ലീം വോട്ടർമാർക്ക് ഈ സന്ദേശം അയക്കുന്നുണ്ട്. ഇതിനെതിരെ ഐഎൻഎൽ തൃശൂർ ജില്ലാ പ്രസിഡന്റ് മുഹമദ് ചാമക്കാല തെരഞ്ഞെടുപ്പുകമീഷനും സിറ്റി പൊലീസ‌് കമീഷണർക്കും പരാതി നൽകി. 

കഴിഞ്ഞദിവസം ഒല്ലൂർ മണ്ഡലത്തിലെ പട്ടിക്കാട് കൺവൻഷൻ സെന്ററിൽ സുവിശേഷകർക്കായി വിരുന്നൊരുക്കി യുഡിഎഫ് പണം വിതരണം നടത്തിയതായി
ആരോപണം ഉയർന്നു. സംഭവമറിഞ്ഞ് വിശ്വാസികളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. യോഗഹാളിൽ  സ്ഥാനാർഥി ടി എൻ പ്രതാപനടക്കമുള്ള കോൺഗ്രസ് നേതാക്കളുണ്ടായിരുന്നതായി വിശ്വാസികൾ പറഞ്ഞു. തങ്ങൾക്ക് പണം ലഭിച്ചതായി സുവിശേഷകർ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. സംഭവത്തിൽ മുതിർന്ന പാസ്റ്റർമാരും വിശ്വാസികളും  പ്രതിഷേധവുമായി രംഗത്തെത്തി. പട്ടിക്കാട്ടെ  കോൺഗ്രസ് നേതാക്കൾ പോലും അറിയാതെ മറ്റിടങ്ങളിൽനിന്നുള്ള നേതാക്കളുമായാണ് സ്ഥാനാർഥി യോഗത്തിനെത്തിയത്. ഇതിൽ കോൺഗ്രസിലും പ്രതിഷേധമുയർന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2UvgeS2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages