തിരുവനന്തപുരത്ത‌് എൽഡിഎഫ‌് വിജയിക്കും: ഐഎംഡിആർ സർവേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

തിരുവനന്തപുരത്ത‌് എൽഡിഎഫ‌് വിജയിക്കും: ഐഎംഡിആർ സർവേ

തിരുവനന്തപുരം> തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ എൽഡിഎഫ‌് വിജയിക്കുമെന്ന‌് പ്രമുഖ ഗവേഷണസ്ഥാപനമായ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മാനേജ‌്മെന്റ‌് ഡെവലപ‌്മെന്റ‌് ആൻഡ‌് റിസർച്ച‌് (ഐഎംഡിആർ) സർവേ. 34.8 ശതമാനം വോട്ടുകൾ നേടി എൽഡിഎഫ‌് വിജയിക്കുമെന്നാണ‌് സർവേഫലം. എൻഡിഎയ‌്ക്ക‌് 32.3 ശതമാനവും യുഡിഎഫിന‌് 31.0 ശതമാനം വോട്ടും ലഭിക്കും. 1.9 ശതമാനം പേർ പ്രതികരിച്ചില്ല. തിരുവനന്തപുരം ലോക‌്സഭാ  മണ്ഡലത്തിലെ ഏഴ‌് നിയോജകമണ്ഡലത്തിൽ 1400 വോട്ടർമാരിൽനിന്നുമാണ‌് സർവേക്കായി വിവരം ശേഖരിച്ചതെന്ന‌് ഐഎംഡിആർ ചെയർമാൻ ഡോ. കെ ശശികുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 1200 പേരിൽനിന്ന‌് പൂർണമായ പ്രതികരണം ലഭിച്ചു. ഇതിനെ അടിസ്ഥാനമാക്കിയാണ‌് സർവേ. 80.7 ശതമാനം പേർ കേന്ദ്രസർക്കാരിന്റെ പ്രവർത്തനം മോശമെന്ന‌് വിലയിരുത്തി. 77.1 ശതമാനം പേരും ഭരണത്തുടർച്ച ആഗ്രഹിക്കുന്നില്ല.

തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നിലവിലുള്ള എംപിയുടെ പ്രവർത്തനം മോശമാണെന്നാണ‌് വോട്ടർമാരുടെ അഭിപ്രായം. വിമാനത്താവള സ്വകാര്യവൽക്കരണ വിഷയത്തിൽ–-62.4 ശതമാനവും ഹൈക്കോടതി ബഞ്ച‌് ആവശ്യപ്പെടൽ–-60.07, ഓഖി ദുരിതാശ്വാസം–-56.8 ശതമാനം വോട്ടർമാരും എംപിയുടെ ഇടപെടൽ മോശമെന്ന‌് വിലയിരുത്തി. എംപിയുടെ പൊതുവിലുള്ള പ്രവർത്തനം വിലയിരുത്തുമ്പോൾ 33.3 ശതമാനം  പേരും മോശമെന്നും 36.5 ശതമാനം പേർ ശരാശരിയെന്നും രേഖപ്പെടുത്തി.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചതെന്നാണ‌് വോട്ടർമാരുടെ പ്രതികരണം. വികസന പ്രവർത്തനങ്ങളിൽ–-50.8, സാമൂഹ്യക്ഷേമം–-54.5, ആരോഗ്യം–-56.1, പൊതുവിദ്യാഭ്യാസം–-60.0 ശതമാനം പേരും സർക്കാരിന്റെ പ്രവർത്തം മികച്ചതാണെന്ന‌് അഭിപ്രായപ്പെട്ടു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ‌് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 29.6 ശതമാനം രാഷ്ട്രീയവും 23.8 ശതമാനം പേർ സ്ഥാനാർഥിയും വോട്ടിനെ സ്വാധീനിക്കുമെന്ന‌് വ്യക്തമാക്കി. മതസൗഹാർദം വേണമെന്ന‌് 87.6 ശതമാനം പേർ അഭിപ്രായപ്പെട്ടു. പൂർണമായി അഭിപ്രായം രേഖപ്പെടുത്തിയവരിൽ 58.8 ശതമാനം പുരുഷന്മാരും 41.2 ശതമാനം സ‌്ത്രീകളുമാണ‌്. 22–-39 പ്രായത്തിലുള്ളവരാണ‌് ഇതിൽ കൂടുതലും–-37.8 ശതമാനം.ഐഎംഡിആർ സെക്രട്ടറി ഡോ. ബി ഹരികുമാർ, ഡോ. പി മോഹനചന്ദ്രൻനായർ, തോമസ‌് ഫ്രാങ്കോ, ഡോ. സജാദ‌് ഇബ്രാഹിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2ZmbyRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages