വേറിട്ട സ്ഥാനാർഥി; സ്വീകരണവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വേറിട്ട സ്ഥാനാർഥി; സ്വീകരണവും


വൈറ്റില
ചമ്പക്കരയിൽ കച്ചവടം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾ. വലിയൊരു കൂട പഴങ്ങൾ ഒരുക്കി കാത്തുനിന്ന പേട്ടയിലെ ജനങ്ങൾ. എ കെ ജി റോഡിൽ കരേപ്പറമ്പിൽ കെ ആർ ജോഷി നൽകിയത‌് താൻ വളർത്തിയ പ്രാവിനെ. എ കെ ജി റോഡിൽ രക്തസാക്ഷി എം ആർ വിദ്യാധരന്റെ കുടുംബം. വേറിട്ട പ്രവർത്തനങ്ങളുമായി സമൂഹമനസ്സിൽ ഇടംപിടിച്ച എറണാകുളത്തെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് വെള്ളിയാഴ‌്ച തൃക്കാക്കര മണ്ഡലത്തിൽ ലഭിച്ചത‌് വേറിട്ട‌ സ്വീകരണങ്ങൾ. ആദ്യഘട്ട പര്യടനത്തിന‌് ലഭിച്ചതിന്റെ പതിന്മടങ്ങ‌് ആവേശത്തോടെയാണ‌് തൃക്കാക്കര രാജീവിന‌് വെള്ളിയാഴ‌്ച സ്വീകരണം നൽകിയത‌്.

ചമ്പക്കര വടക്കേത്തറയിൽനിന്നാണ‌് പര്യടനം ആരംഭിച്ചത‌്. സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. എ കെ ജി റോഡിൽ ജോഷി നൽകിയ പ്രാവിനെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് രാജീവ് പറത്തിവിട്ടു. രോഗശയ്യയിൽ കഴിയുന്ന മുൻ പാർടിപ്രവർത്തക വത്സല ചന്ദ്രനെ പി രാജീവ് തൈക്കൂടത്തെ വീട്ടിലെത്തി കണ്ടു. വൈറ്റില ലോക്കലിൽ ഉദയ റോഡ്, ഒഎ റോഡ് എന്നിവിടങ്ങളിലും രാജീവ് പര്യടനം നടത്തി.

കടവന്ത്ര അച്ചാ ജങ‌്ഷനിലെ എൽഡിഎഫ് പ്രവർത്തകർ പി രാജീവിന്റെ സ്വീകരണയോഗത്തെ ഉപയോഗിച്ചത് എറണാകുളം ജനറൽ ആശുപത്രി അടുക്കള പദ്ധതിയിലേക്ക് അരിയും പച്ചക്കറിയും ശേഖരിക്കാനുള്ള വേദിയാക്കിയാണ്. തങ്ങളുടെ അച്ഛന്റെ ഹൃദയശസ്ത്രക്രിയക്ക് സഹായവുമായെത്തിയ രാജീവിന് വിജയാശംസകൾ എഴുതിയ ഉപഹാരവുമായാണ് പൊരിവെയിലിലും കുരുന്നുകളായ ആദർശും അയനയും പി രാജീവിനെ സ്വീകരിക്കാൻ വൈറ്റില ബണ്ടുറോഡിൽ കാത്തുനിന്നത്. എളംകുളം പാലാത്തുരുത്തിൽ കുമാരനാശാൻ റോഡിലെ മണികണ്ഠൻ തുരുത്തിലെ അനുപമ എം എസ് സ്ഥാനാർഥിക്ക് ഛായാചിത്രം വരച്ചുനൽകി. പൊന്നുരുന്നി സികെസി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ അനുപമ, മിനി-–-സതീശൻ ദമ്പതികളുടെ മകളാണ്.

കടവന്ത്ര കവലക്കൽ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് വന്ന ആനയും എളംകുളം ഐക്യനഗറിൽ വച്ച് രാജീവിന്റെ പൊതുപര്യടനത്തിൽ അണിചേർന്നു. മുട്ടത്തിൽ ലെയിനിലെ സ്വീകരണകേന്ദ്രത്തിൽ തട്ടമിട്ട കുട്ടിയും കൊന്തയേന്തിയ കുട്ടിയും കുറിവരച്ച കുട്ടിയും സ്ഥാനാർഥിക്ക് അഭിവാദ്യങ്ങൾ അറിയിക്കാൻ എത്തിയത് മതനിരപേക്ഷതയുടെ നേരടയാളമായി. സ്വീകരണകേന്ദ്രങ്ങളിൽ പ്രവർത്തകർ പച്ചക്കറികൾകൊണ്ട് തെരഞ്ഞെടുപ്പുചിഹ്നം നിർമിച്ചും ചിഹ്നം ആലേഖനം ചെയ്ത അലങ്കാരത്തൊപ്പികൾ സ്ഥാനാർഥിയെ അണിയിച്ചുമാണ് സ്വീകരിച്ചത്. കടവന്ത്രയിൽ ബലോണ ക്ലബ‌്, വിനോബ നഗർ, അച്ച ജങ‌്ഷൻ, ഗിരിനഗർ, കടവന്ത്ര മുത്തൂറ്റ് പരിസരം എന്നിവിടങ്ങളിലും എളംകുളത്ത് കെകെഎഫ് കോളനി ജങ‌്ഷൻ, പാലാത്തുരുത്ത്, ഐക്യനഗർ, മുട്ടത്തിൽ ലെയിൻ റോഡ് എന്നീ സ്വീകരണകേന്ദ്രങ്ങളിലും നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും ചേർന്ന് സ്ഥാനാർഥിക്ക് സ്വീകരണം ഏർപ്പെടുത്തി. തുടർന്ന് വൈറ്റിലയിലും തൃക്കാക്കരയിലും പി രാജീവ് പര്യടനം നടത്തി.

കുടുംബം കാത്ത രാജീവ‌് അങ്കിളിനെ കാണാൻ
വൈറ്റില
തൈക്കൂടം ബണ്ടുറോഡിലെ സ്വീകരണകേന്ദ്രത്തിൽ രാജീവങ്കിളിനെ സ്വീകരിക്കാൻ മണിക്കൂറുകൾക്കുമുമ്പുതന്നെ ആദർശും അയനും എത്തിയിരുന്നു. തങ്ങളുടെ അച്ഛനെ ജീവിതത്തിലേക്ക‌് തിരിച്ചുകൊണ്ടുവന്ന അങ്കിളിനെ കാണാനെത്തിയപ്പോൾ ‘രാജീവ‌ങ്കിളിന‌്’ എന്നെഴുതിയ മെമന്റോയും കരുതിയിരുന്നു. 

ചുമട്ടുതൊഴിലാളിയായ ടി എസ‌് പ്രദീപിന്റെ മക്കളാണ‌് ആദർശും അയനയും. പ്രദീപ‌് ഹൃദ‌്‌രോഗബാധിതനായി മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിലാണ‌് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന‌് സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറിയായ എൻ സതീഷിനെ കണ്ടത‌്. അദ്ദേഹം ഉടൻ രാജ്യസഭാ എംപിയായിരുന്ന പി രാജീവിനെ കാര്യം അറിയിച്ചു. രാജീവിന്റെ ഇടപെടലിൽ പ്രധാനമന്ത്രിയുടെ ചികിത്സാസഹായ നിധിയിൽനിന്ന‌് പണം അനുവദിച്ചു. 2014ൽ ശസ‌്ത്രക്രിയയും നടന്നു. ഭാരിച്ച ജോലി ചെയ്യാൻ കഴിയില്ലെങ്കിലും എറണാകുളം പൊലീസ‌് സൊസൈറ്റിയിൽ ലഭിച്ച ജോലികൊണ്ട‌് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ നോക്കാൻ പ്രദീപിന‌് കഴിയുന്നു.

വെള്ളിയാഴ്ച രാവിലെ വൈറ്റില വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ തൈക്കൂടം ബണ്ടുറോഡിലെ സ്വീകരണകേന്ദ്രത്തിൽ രണ്ടു മക്കളെയും ഭാര്യ ഷീജയെയും കൂട്ടിയാണ‌് പ്രദീപ‌് എത്തിയത‌്. പി രാജീവ് തങ്ങൾക്കുവേണ്ടി ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്ന് ഷീജ പറഞ്ഞു. പി രാജീവ് വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ‌്. പാവങ്ങളുടെ ജീവിതദുരിതങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിയുമെന്നും ഷീജ പറഞ്ഞു. ശസ‌്ത്രക്രിയക്കായി പണം അനുവദിപ്പിക്കുകമാത്രമല്ല, ആശുപത്രിയിൽ എല്ലാ സൗകര്യവും ഒരുക്കുന്നതിനും രാജീവ‌് ഒപ്പമുണ്ടായിരുന്നെന്ന‌ും ഷീജ പറഞ്ഞു.ആദർശും അയനും ചേർന്ന‌് നൽകിയ സ്വന്തം ചിത്രം ആലേഖനം ചെയ്ത മെമന്റോ സ്വീകരിച്ച് കുശലാന്വേഷണം നടത്തിയാണ‌് പി രാജീവ് മടങ്ങിയത‌്.

സ്വീകരണമൊരുക്കി െഹെക്കോടതി അഭിഭാഷകരും
കൊച്ചി
എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി രാജീവിന് െഹെക്കോടതിയിലെ അഭിഭാഷക സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം. വെള്ളിയാഴ്ച  പകൽ 12.45ഓടെ െഹെക്കോടതിയിൽ എത്തിയ പി രാജീവിനെ അഭിഭാഷകർ ആനയിച്ചുകൊണ്ടുപോയി.   ബാർ കൗൺസിൽ‌‌, കേരള െഹെക്കോർട്ട് അഡ്വക്കറ്റ് ക്ലർക‌്സ‌് അസോസിയേഷൻ, കേരള െഹെക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ, കേരള െഹെക്കോർട്ട് സീനിയർ അഡ്വക്കറ്റ്സ് അസോസിയേഷൻ, ജസ്റ്റിസ് ജാനകി അമ്മ മെമ്മോറിയൽ ഹാൾ, അഡ്വക്കറ്റുമാരുടെ ചേംബറുകൾ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ഇന്ത്യൻ കോഫീ ​‌ഹൗസ് എന്നിവിടങ്ങൾ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ട് അഭ്യർഥിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2KesXZp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages