മുളന്തുരുത്തി
ഏതു പ്രതിസന്ധിയിലും സംസ്ഥാന സർക്കാർ ജനങ്ങളുടെ പിന്തുണയോടെ നവകേരളം കെട്ടിപ്പടുക്കുകതന്നെ ചെയ്യുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ തികഞ്ഞ അവഗണനയാണ‌് കേരളത്തോട‌് കാട്ടിയത‌്. ഇത്തരം കാര്യങ്ങളെപ്പറ്റി രാഹുൽഗാന്ധിക്ക‌് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ വളരെ സന്തോഷം. തങ്ങൾ പറയുന്നതും കേൾക്കേണ്ടിവരുമെന്ന‌് പിണറായി വിജയൻ പറഞ്ഞു. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി മുളന്തുരുത്തിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായാണ‌് നേരിട്ടത‌്. രാജ്യവും ലോകവും അത‌് ശ്രദ്ധിച്ചു. ഇതു കണ്ടപ്പോൾ ചില മാനസികരോഗികൾക്ക‌് വല്ലാത്ത അസ്വസ്ഥത തോന്നി. പ്രളയം മനുഷ്യനിർമിതമാണെന്ന‌് അവർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇക്കാര്യത്തിൽ സാങ്കേതികവൈദഗ‌്ധ്യത്തോടെ പറയാൻ കഴിയുന്ന കേന്ദ്ര ജലകമീഷനും ചെന്നൈ ഐഐടിയും പ്രളയദുരന്തമാണ‌് എന്നുതന്നെ പറഞ്ഞു. മനുഷ്യനിർമിതമാണ‌് പ്രളയം എന്നു പ്രചരിപ്പിച്ചവർ പിന്നെ മിണ്ടിയില്ല. ഇപ്പോൾ വീണ്ടും ചെറിയ നീക്കവുമായി വന്നിരിക്കുകയാണ‌്. യാഥാർഥ്യം ജനങ്ങൾക്ക‌് അറിയാം. ദുരന്തത്തെത്തുടർന്ന‌് വെറുതെ ഇരിക്കാതെ കേരളത്തെ പുനർനിർമിക്കാനാണ‌് ശ്രമിച്ചത‌്. അതാണ‌് നടന്നുകൊണ്ടിരിക്കുന്നത‌്. ഈ ഘട്ടത്തിലാണ‌് സാലറി ചലഞ്ചിനെ എതിർക്കാനും പുറത്തുനിന്ന‌് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കാനുമുള്ള ശ്രമം ഉണ്ടായത‌്. അത‌് നമുക്കുള്ള പാരയായിരുന്നു. ഏതു പാരയെയും അതിജീവിച്ച‌് നമ്മൾ നവകേരളം കെട്ടിപ്പടുക്കുകതന്നെ ചെയ്യും.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻവേണ്ടി കോൺഗ്രസ‌് വർഗീയത രാഷ‌്ട്രീയത്തിൽ ഉപയോഗിച്ചു. ഇതിന്റെ നഷ‌്ടവും അവർക്കാണ‌്. ഇന്നത്തെ ബിജെപി നേതാക്കളിൽ പലരും പഴയ കോൺഗ്രസ‌് നേതാക്കളാണ്‐ അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UzxZnc
via IFTTT
No comments:
Post a Comment