തൃശൂർ
ഇടതുപക്ഷ വിരുദ്ധത തലയ‌്ക്കടിച്ച കേരളത്തിലെ മനോരോഗിപത്രം യുഡിഎഫിനുവേണ്ടി സ‌്ക്വാഡിറങ്ങുകയാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തൃശൂർ ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ പ്രചാരാണാർഥം ഒല്ലൂരിലും കോടാലിയിലും തെരഞ്ഞെടുപ്പുറാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്രിമ സർവേയുടെ പേരിലുള്ള ഇത്തരം പ്രചാരണങ്ങൾ ജനം തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത‌് വീണ്ടും മോഡി അധികാരത്തിൽ എത്തിയാൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനാകും. ഈ തീവ്രവർഗീയതയെ തടയുന്നതിന‌് കോൺഗ്രസ‌് ജാഗ്രത പുലർത്തുന്നില്ല. കോൺഗ്രസ‌് സ്ഥാനാർഥികൾക്ക് എഐസിസി നൽകുന്ന കോടികളുടെ ഉറവിടം വ്യക്തമാക്കണം. ഇടതുപക്ഷത്തിനെതിരെ സ്ഥായിയായ വിരോധമുള്ള ഈപത്രത്തിന്റെ പേരിനൊപ്പം ‘മനോ’രോഗലക്ഷങ്ങൾ കാണാം. ഏപ്രിൽ 23നാണ‌് കേരളത്തിൽ തെരഞ്ഞെടുപ്പ‌്. ഫലം മെയ‌് മാസത്തിലാണ‌് വരിക. എന്നാൽ ഈ പത്രം ഇപ്പോൾ തന്നെ ഫോട്ടോഫിനിഷിങ് പറയുന്നു. 2014ൽ ഇതേ പത്രം നടത്തിയ സർവേയിൽ ഇടതുപക്ഷത്തിന‌് രണ്ട‌് മുതൽ നാല‌് സീറ്റാണ‌് പ്രവചിച്ചത‌്. യുഡിഎഫിന‌് 16മുതൽ 18സീറ്റ‌് മുൻകുട്ടി നൽകി. എന്നാൽ ഫലം വന്നപ്പോൾ 18 സീറ്റിൽ എൽഡിഎഫ‌് വിജയിച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആരും വിജയിച്ചില്ല. ഇതിന‌് സമാനമായ സ്ഥിതിയാണ‌് കേരളത്തിലുള്ളത‌്.
വയനാട്ടിൽ രാഹുൽഗാന്ധി മത്സരത്തിനെത്തിയതോടെ കേരളത്തിന്റെ തെരഞ്ഞെടുപ്പു ചിത്രം മാറിയെന്നാണ‌് ഈ പത്രം പറയുന്നത‌്. അതിനുമുമ്പ‌് അപ്പോൾ ചിത്രം വേറെയായിരുന്നുവെന്നർഥം. ദക്ഷിണേന്ത്യയിൽ രാഹുൽ തരംഗം വന്നതായി ഇവർ രേഖാചിത്രത്തിലൂടെ വരയ‌്ക്കുന്നു. എന്നാൽ കഴിഞ്ഞ തവണ രാഹുൽ മത്സരിച്ച യുപിയിൽ ഈ തരംഗമുണ്ടാവേണ്ടതല്ലേ. അമ്മയുടെയും മകന്റെയും രണ്ടു സീറ്റിൽ തട്ടി തരംഗം നിലച്ചു.
അഞ്ചുവർഷം മുമ്പ‌് എഐസിസിയിൽനിന്ന‌് കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് രണ്ടുകോടി ലഭിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട‌്. എങ്കിൽ ഇപ്പോൾ കുറഞ്ഞത‌് അഞ്ചുകോടി വരും. പഴയ ബോഫേഴ‌്സ‌് അഴിമതിയുടെ വിഹിതം ഇപ്പോഴും ലഭിക്കുന്നുണ്ടോ. ഈ കോടികൾ എവിടെനിന്നും വരുന്നതാണെന്ന‌് എഐസിസി നേതൃത്വവും രാഹുൽഗാന്ധിയൂം വ്യക്തമാക്കണം.
രാജ്യത്ത‌് മോഡി വീണ്ടും അധികാരത്തിൽ വരില്ല. എന്നാൽ യുപിയിൽ ഉൾപ്പെടെ കോൺഗ്രസ‌് മതേതര കക്ഷികളുമായുള്ള യോജിപ്പിന്റെ കാര്യത്തിൽ വീഴ‌്ചയാണ‌് വരുത്തുന്നത‌്. മതേതര സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ സംസ്ഥാനങ്ങൾക്ക‌് യോജിച്ച ക്രിയാത്മക സമീപനങ്ങളാണ‌് ഇടതുപക്ഷം സ്വീകരിക്കുന്നത‌്. ഇടതുപക്ഷത്തിന്റെ അംഗബലം വർധിച്ചാലേ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക‌് അനുകൂലമായ തുരുമാനങ്ങൾ എടുക്കാനാവൂ. 2014ൽ ഇത‌് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ രാജൻ എംഎൽഎ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2Iex7xX
via IFTTT
No comments:
Post a Comment