തിരുവനന്തപുരം
സ്റ്റുഡന്റ‌് പൊലീസ‌് കേഡറ്റുകൾക്കായുള്ള സംസ്ഥാന സമ്മർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പാസിങ് ഔട്ട് പരേഡ‌് നടന്നു. സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ അഭിവാദ്യം സ്വീകരിച്ചു.
ഉത്തമ പൗരന്മാരായി വളരാനും സമൂഹത്തിലെ മറ്റുള്ളവരെ സഹായിക്കാനും സൻമനസ്സ് കാട്ടണമെന്ന് അദ്ദേഹം കേഡറ്റുകളോട് ആവശ്യപ്പെട്ടു. ജീവിതത്തിൽ ഉടനീളം അച്ചടക്കം നിലനിർത്തുന്നത് ജീവിതവിജയം നേടാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാസിങ് ഔട്ട് പരേഡിൽ കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫൈസൽ പരേഡ് കമാൻഡറും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആർഷ എസ് സെക്കൻഡ് ഇൻ കമാൻഡറും ആയിരുന്നു. മികച്ച പ്ലറ്റൂൺ കമാൻഡർമാരായി ജി ശരത് (തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ), ഫെമി ആൻ ബിജു (സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എസ്എംവി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അതുൽ എസ് വിജയൻ, തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സുബ്ഹാന എന്നിവർ നയിച്ച പ്ലറ്റൂണുകൾ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. 300 ആൺകുട്ടികളും 300 പെൺകുട്ടികളും പങ്കെടുക്കുന്ന ക്യാമ്പ് തിങ്കളാഴ‌്ച സമാപിക്കും.
from Kerala || Deshabhimani Online News http://bit.ly/2G2Cttc
via IFTTT
No comments:
Post a Comment