തോട്ടപ്പള്ളിയുടെ കരുതലിൽ 110 ആമക്കുഞ്ഞുങ്ങൾ പിറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

തോട്ടപ്പള്ളിയുടെ കരുതലിൽ 110 ആമക്കുഞ്ഞുങ്ങൾ പിറന്നു


അമ്പലപ്പുഴ
പരിസ്ഥിതി കൂട്ടായ‌്മയായ ഗ്രീൻ റൂട്ട്സിന്റെ പരിചരണത്തിൽ വിരിയിച്ച 110 ആമക്കുഞ്ഞുങ്ങളെ തോട്ടപ്പള്ളി തീരത്തെ കടലിൽ ഒഴുക്കി. ഒലിവ് റിഡ‌്‌ലി ഇനത്തിൽപ്പെട്ട മൂന്ന‌് ആമകളാണ് തോട്ടപ്പള്ളി തീരത്ത‌് മുട്ടയിട്ടത‌്. ഗ്രീൻ റൂട്ട്സ് സെക്രട്ടറി സജി ജയമോഹൻ, പ്രസിഡന്റ‌് എം ആർ ഓമനക്കുട്ടൻ, റഷീദ് കോയ എന്നിവരുടെ നേത‌ൃത്വത്തിൽ ഇവയ‌്ക്ക് അടയിരിക്കാൻ തീരത്ത് പ്രത്യേകമായി കൂടൊരുക്കി. പക്ഷികളിൽനിന്നും നായ‌്ക്കളിൽനിന്നും ദിവസങ്ങളോളം മുട്ട സംരക്ഷിച്ചു. 

116 മുട്ടകളിൽ ആറ‌് എണ്ണം വിരിയിച്ചെടുക്കാനായില്ല. ഒരാഴ‌്ച കുഞ്ഞുങ്ങൾക്ക് പരിചരണം നൽകിയാണ് കടലിലൊഴുക്കിയത്. കഴിഞ്ഞതവണ മുട്ടയിട്ട തീരം തേടിയെത്തുന്നതാണ് ഒലിവ് റെഡ‌്‌ലി ആമകളുടെ രീതിയെന്ന‌് വിദഗ‌്ദർ പറയുന്നു. ആഗസ‌്ത‌് മുതൽ മാർച്ചുവരെയാണ് ഇവയുടെ പ്രജനനകാലം. 

കഴിഞ്ഞവർഷം 11 ആമകളാണ് തോട്ടപ്പള്ളിയിലെത്തിയത‌്. പ്രളയവും, ആവാസവ്യവസ്ഥയിലെ വ്യതിയാനവുമാണ് എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്ന് വിലയിരുത്തുന്നു. വംശനാശഭീഷണി നേരിടുന്ന ഈ ഇനം ആമകൾ സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ടവയാണ‌്. തുടർച്ചയായ ഒമ്പതാം വർഷമാണ് ഗ്രീൻ റൂട്ട്സ് ഇവയുടെ മുട്ട വിരിയിച്ച് കടലിലൊഴുക്കുന്നത്. ജില്ലാ സോഷ്യൽ ഫോറസ‌്ട്രി അസിസ‌്റ്റന്റ് കൺസർവേറ്റർ ഫെൻ ആന്റണി ചടങ്ങ് ഉദ്ഘാടനംചെയ‌്തു. ചെങ്ങന്നൂർ റെയ്ഞ്ച് ഓഫീസർ ഗണേശൻ, ഗ്രീൻ റൂട്ട്സ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UnieQX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages