എംപി വാക്ക്‌ പാലിച്ചു; ചുള്ളി പിഎച്ച്‌സിയിൽ ലാബ‌് ഉടൻ തുറക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

എംപി വാക്ക്‌ പാലിച്ചു; ചുള്ളി പിഎച്ച്‌സിയിൽ ലാബ‌് ഉടൻ തുറക്കും

കാലടി> അങ്കമാലി  നിയോജകമണ്ഡലത്തിലെ  മലയോര  പഞ്ചായത്തായ അയ്യമ്പുഴയിലെ ജനങ്ങൾക്ക‌് ഇന്നസെന്റ് ഒരു വാക്ക‌്  നൽകിയിരുന്നു. പഞ്ചായത്തിൽ കുറഞ്ഞ നിരക്കിൽ ഒരു  മെഡിക്കൽ ലാബ്.  വാക്ക‌് സത്യമാണെന്ന‌് ഒന്നുകൂടി ഉറപ്പിച്ച‌് ലാബ‌് ഉദ‌്ഘാടനത്തിനൊരുങ്ങുകയാണ‌്.  ശ്രദ്ധ പദ്ധതിയിൽ ഉൾപ്പെടുത്തി എംപി ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ച‌് ആരംഭിച്ച ലാബിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

പതിമൂന്നായിരത്തിൽപ്പരം ജനസംഖ്യയുള്ള പഞ്ചായത്താണ് അയ്യമ്പുഴ. മലയോരഗ്രാമം  ആയതിനാൽ കിലോമീറ്ററുകൾ യാത്ര  ചെയ്തുവേണം  മെഡിക്കൽ  പരിശോധനകൾക്ക് സ്വകാര്യലാബുകളിൽ എത്താൻ.  ഇത്  കണക്കിലെടുത്താണ് പഞ്ചായത്തിലെ ചുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് നിർമിക്കാൻ  എംപി ഫണ്ട്‌  വിനിയോഗിക്കാൻ തീരുമാനിച്ചത്.

ചന്ദ്രൻപിള്ള എംപിയായിരുന്നപ്പോൾ അനുവദിച്ച 15 ലക്ഷം രൂപകൊണ്ട് 2006-–-07ൽ പണിതീർത്ത കെട്ടിടത്തിലാണ് ലാബ് പ്രവർത്തിക്കുക.  1300 ചതുരശ്ര  വിസ്തീർണമുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു.  ഇവിടെ ആശുപത്രി, പാലിയേറ്റിവ്, ലാബ് എന്നിവ മൂന്നും പ്രവർത്തിക്കും. അമേരിക്കയിൽനിന്ന‌് ഉപകരണങ്ങൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2PbCgIC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages