വിസ‌്മൃതിയിലായ ഇരുപത് വർഷം; ശബരിപാതയിൽ ചൂളംവിളി ഉയരുമ്പോൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

വിസ‌്മൃതിയിലായ ഇരുപത് വർഷം; ശബരിപാതയിൽ ചൂളംവിളി ഉയരുമ്പോൾ

കൊച്ചി> ഇരുപത‌് വർഷമായി വിസ‌്മൃതിയിലായ ശബരി റെയിൽപാതയ‌്ക്ക‌് ജീവശ്വാസം ലഭിച്ചത‌് ജോയ‌്സ‌് ജോർജ‌് എംപിയായതോടെയാണ‌്. ശബരിമല തീർഥാടകർക്കും പെരുമ്പാവൂരിലെ പ്ലൈവുഡ‌് വ്യവസായം, ഹൈറേഞ്ചിലെ സുഗന്ധവ്യഞ്‌ജന വിളകളുടെ വ്യാപാരം എന്നിവയ‌്ക്കും ഗുണകരമാകുമായിരുന്ന  ശബരിപാതയെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന‌് നടിച്ചു. എന്നാൽ, എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടലും ജോയ‌്സിന്റെ ജനകീയസമരവും ശബരിപാത യാഥാർഥ്യമാകുമെന്ന‌് ഉറപ്പാക്കി.


1997–-98ലെ ബജറ്റിലാണ‌് അങ്കമാലി–-ശബരിപാത പ്രഖ്യാപിച്ചത‌്. മലയോരജനതയും ശബരിമലതീർഥാടകരും ഏറെ പ്രതീക്ഷയോടെയാണ‌് പദ്ധതിയെ കണ്ടത‌്. 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ‌്ക്കായി 2014 വരെ 220 കോടി രൂപയാണ‌്  അനുവദിച്ചത‌്. എന്നാൽ, ജോയ‌്സ‌് ജോർജ‌് എംപിയായശേഷം നാലുവർഷത്തിനിടെ 380 കോടി അനുവദിച്ചു. അളന്ന‌ു തിരിച്ച സ്ഥലം ക്രയവിക്രയം നടത്താൻ സാധിക്കാതെയും നഷ്ടപരിഹാരം ലഭിക്കാതെയും നൂറുകണക്കിന‌് സാധാരണക്കാർ ദുരിതത്തിലായതോടെ എംപികൂടിയായ ജോയ‌്സിന‌് സമരമല്ലാതെ മറ്റ‌് മാർഗമില്ലായിരുന്നു. പാർലമെന്റിൽ നിരവധിവട്ടം ശബരിപാതയെക്കുറിച്ച‌് ശബ്ദമുയർന്നു.


റെയിൽപാതകൾ സംബന്ധിച്ച‌് കേന്ദ്രസർക്കാർ നയം മാറിയത‌് പദ്ധതിക്ക‌് തിരിച്ചടിയായി. ഇനിയുള്ള പദ്ധതികൾക്ക‌് സംസ്ഥാന സർക്കാരുകൾ പകുതിവിഹിതം ചെലവാക്കണമെന്നായി പുതിയ നയം. അങ്ങനെ പാതയ‌്ക്ക‌് അനുവദിച്ച തുകയിൽ നല്ലൊരു ശതമാനം തമിഴ‌്നാട്ടിലേക്ക‌് വകമാറ്റി. ഇത്തരത്തിൽ ശബരിപാതയെ കേന്ദ്രസർക്കാർ പൂർണമായി അവഗണിച്ചത‌് പ്രക്ഷോഭത്തിന‌് കരുത്തു‌പകർന്നു. പൊതുസമൂഹവും മറന്നുതുടങ്ങിയ പദ്ധതി ജോയ‌്സ‌് ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച  ശബരി റെയിൽ സമര സന്ദേശ പദയാത്ര പിന്നെയും പിന്നെയും ഓർമിപ്പിച്ചു.

2015 മെയ‌് 17ന‌് കരിങ്കുന്നത്ത‌ുനിന്നാരംഭിച്ച പദയാത്ര നാല‌ുദിവസം പിന്നിട്ട‌് കാലടിയിലാണ‌് അവസാനിച്ചത‌്. രാഷ‌്ട്രീയവ്യത്യാസങ്ങളില്ലാതെ നൂറുകണക്കിനാളുകൾ പദയാത്രയിൽ അണിചേർന്നു. സമാപനസമ്മേളനം ഉദ‌്ഘാടനംചെയ‌്തത‌് അന്ന‌് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവാണ‌്. പാതയ‌്ക്ക‌് സ്ഥലമേറ്റെടുക്കാൻ പെരുമ്പാവൂർ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിൽ വീണ്ടും ഓഫീസുകൾ തുറന്നു. സംസ്ഥാന സർക്കാർ 50 ശതമാനം വിഹിതമായ 1408 കോടി നൽകാമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെ അറിയിച്ചതോടെ ശബരിപാത യാഥാർഥ്യമാകുന്ന സ്ഥിതിയായി.

ചാലക്കുടി എംപി ഇന്നസെന്റും ശബരിപാതയ‌്ക്കായുള്ള സമരത്തിൽ പങ്കാളിയായി. വിവിധ ആവശ്യങ്ങളുന്നയിച്ച‌് 2017 മെയ‌് 13ന‌് ചാലക്കുടി റെയിൽവേ സ‌്റ്റേഷന‌ുമുന്നിൽ ഇന്നസെന്റിന്റെ നേതൃത്വത്തിൽ സത്യഗ്രഹമിരുന്നു. 2014 മുതൽ 2019 വരെ 527.47 കോടി രൂപയാണ‌് അനുവദിപ്പിച്ചത‌്. അങ്കമാലിയിൽനിന്നും കാലടിവരെ 7.5 കിലോമീറ്ററിൽ റെയിൽപാതയായി. കാലടിയിൽ സ‌്റ്റേഷനും പെരിയാറിന‌് കുറുകെ പാലം നിർമാണവും പൂർത്തിയാക്കി. ശബരിപാത യാഥാർഥ്യമാക്കുന്നതിനായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന‌് നിവേദനം നൽകി. ഇടതുപക്ഷത്തിന്റെ ഫലപ്രദമായ ഇടപെടലുകളിൽ ഒരു ജനതയുടെ സ്വപ‌്നമാണ‌് സാക്ഷാൽക്കരിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2v5sNsQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages