കൊച്ചി
ഓശാന ഞായർ തലേന്ന‌് കൊഴുക്കട്ടകളുണ്ടാക്കിയെത്തിയ എഴുപത്തഞ്ചുകാരി അന്നമ്മ, മൂക്കാത്ത വാഴക്കായ‌്ക്ക‌് പകരം ജയിച്ചുവന്നാൽ പഴം സമ്മാനിക്കുമെന്ന‌് പറഞ്ഞ‌് എൺപതുകാരി കുഞ്ഞമ്മ, ഓസ‌്ട്രേലിയയിലെ മെൽബണിൽനിന്ന‌് പ്രചാരണത്തിനെത്തിയ രണ്ട‌് മലയാളി യുവാക്കൾ, ചുവന്ന കൊടിയുമായി എത്തിയ പഞ്ചാബ‌് സ്വദേശി രാജേന്ദർ സിങ‌്–- മൂന്നാംഘട്ട മണ്ഡല പര്യടനത്തിന്റെ അവസാനദിനമായ ശനിയാഴ‌്ച എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിനെ സ്വന്തം വീട്ടിലെ ഒരാളെയെന്ന പോലെയാണ‌് എറണാകുളം മണ്ഡലം ഹൃദയത്തിലേറ്റിയത‌്.
.jpg)
വാത്തുരുത്തി കോളനിയിൽ കേരളത്തിൽ വോട്ടുള്ള അതിഥി സംസ്ഥാനക്കാരും നാട്ടുകാരും പരിചമുട്ടിന്റെ അകമ്പടിയോടെ രാജീവിനെ സ്വീകരിച്ചു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി വിപിനും തിരുവല്ല സ്വദേശി ഫിനിയും പുലർച്ചെ കൊച്ചിയിൽ വിമാനമിറങ്ങി തേവരയിലെ സ്വീകരണ കേന്ദ്രത്തിലെത്തി ഒപ്പംകൂടി. രാജീവിന്റെ ഫെയ‌്സ‌് ബുക്ക‌് സുഹൃത്തക്കളാണിവർ. ഇരുവരെയും രാജീവിന് പരിചയപ്പെടുത്തിയത് വിദ്യാർഥി പ്രക്ഷോഭകാലത്ത‌് രാജീവിനെ അറസ്റ്റ് ചെയ്ത മുൻ എസ‌്പി മാർട്ടിൻ കെ മാത്യുവായിരുന്നു. കോൺഗ്രസ‌്–- ബിജെപി സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനാധിപത്യത്തിലെ ഏറ്റവും വലിയ സമരം തെരഞ്ഞെടുപ്പാണെന്നും ആ സമരത്തിൽ നിങ്ങളെന്നെ തെരഞ്ഞെടുത്താൽ നിങ്ങൾക്കുവേണ്ടി പാർലമെന്റിൽ എന്റെ ശബ്ദമുണ്ടാകുമെന്നും ഷിപ‌് യാർഡ് തൊഴിലാളികളുടെ സ്വീകരണമേറ്റുവാങ്ങി രാജീവ‌് പറഞ്ഞു. കേന്ദ്രസർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വർഷങ്ങളായി സമരം ചെയ്യുന്ന കൊച്ചിൻ ഷിപ‌് യാർഡിലെ തൊഴിലാളികൾ നിറഞ്ഞ കരഘോഷത്തോടെയാണ് രാജീവിന്റെ വാക്കുകളെ സ്വീകരിച്ചത്. വിദ്യാർഥി കാലഘട്ടത്തിന് ശേഷം കൊച്ചിൻ ഷിപ് യാർഡ് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി പ്രവർത്തിച്ച കാര്യവും രാജീവ‌് സൂചിപ്പിച്ചു.
കടവന്ത്ര കോളനിയിൽ രാജീവിനെ സ്വീകരിക്കാനെത്തിയ എൺപതുകാരി വാര്യത്തറ കുഞ്ഞമ്മ കൈയിൽ കരുതിയ മുരിങ്ങക്കാ നൽകിയശേഷം ചേർത്തുപിടിച്ച‌് കാതിൽ അടക്കം പറഞ്ഞു–-വാഴക്കുല നൽകാനാണ‌് ഇരുന്നത‌്. കാ മൂക്കാത്തതുകൊണ്ടാ മുറിക്കാത്തത‌്. ജയിച്ചുവരുമ്പോൾ വാഴപ്പഴം തരാം. മറുപടി പ്രസംഗത്തിൽ ഇക്കാര്യം രാജീവ‌് എടുത്തുപറഞ്ഞു. ഓശാന ഞായറിന്റെ തലേന്നായ ശനിയാഴ‌്ച മാട്ടമ്മൽ ജങ‌്ഷനിൽ നൽകിയ സ്വീകരണത്തിൽ 75 വയസ്സുകാരിയായ അന്നമ്മച്ചി കുട്ട നിറയെ കൊഴുക്കട്ടയാണ് രാജീവിന് നൽകിയത്. കുരുത്തോലകൊണ്ടുള്ള ബൊക്കെയും മട്ടുമ്മലിൽ രാജീവിന് ലഭിച്ചു.കോന്തുരുത്ത് തെക്കിൽ അമ്പത് കിലോ അരിയും ഇരുപത്തിയഞ്ച് കിലോ ചെറുപയറും നൽകിയാണ് തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചത്. ആലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം രാജീവിനെ സ്വീകരിക്കാൻ വട്ടം മുടി, കരിങ്കാളി, തെയ്യം, മയിലാട്ടം എന്നിവയുടെ അകമ്പടിയുണ്ടായിരുന്നു.
.jpg)
കണ്ണാർക്കാട്ട് പറമ്പിലെ സ്വീകരണകേന്ദ്രത്തിൽ വിനോദ് എൻ ജെ രാജീവിന് താൻ വരച്ച ഛായാചിത്രം സമ്മാനിച്ചു. ഉച്ചയ‌്ക്കുള്ള ഇടവേളയിൽ രാജേന്ദ്ര മൈതാനിയിൽ ആരംഭിച്ച ജൈവജീവിതം വിഷുച്ചന്തയും രാജീവ് ഉദ്ഘാടനം ചെയ്തു. ഉച്ചയ‌്ക്ക് ശേഷം പര്യടനം ഗാന്ധിനഗറിൽ പുനരാരംഭിച്ചപ്പോൾ സിപിഐ എം നേതാവ് എം എം ലോറൻസ് പങ്കെടുത്തു. പര്യടനത്തിനിടയിൽ ഉദയഭവൻ എസ് ഡി കോൺവെന്റിലെ അന്തേവാസികളെയും പി രാജീവ് സന്ദർശിച്ചു. മൂന്ന് റൗണ്ട് പൊതുപര്യടനം പൂർത്തിയാക്കിയ പി രാജീവ്, പര്യടനത്തിനിടയിൽ എത്താൻ കഴിയാതിരുന്ന കേന്ദ്രങ്ങളിലാകും വരും ദിവസങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഞായറാഴ‌്ച മട്ടാഞ്ചേരിയിലെ ഏതാനും കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
from Kerala || Deshabhimani Online News http://bit.ly/2P8HSmD
via IFTTT
No comments:
Post a Comment