മോഡിയുടെ വാക്കുകൾ പച്ചക്കള്ളം; ശബരിമലയിൽ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരെ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

മോഡിയുടെ വാക്കുകൾ പച്ചക്കള്ളം; ശബരിമലയിൽ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരെ: മുഖ്യമന്ത്രി

കൊല്ലം> അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നുവെന്ന മോഡിയുടെ വാക്കുകൾ പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്.  ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. 144 പ്രഖ്യാപിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി തുറന്നടിച്ചു. ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയൻ പറ‌ഞ്ഞു. തിരുസന്നിധിയിൽ വരെ അക്രമികളെത്തി.  പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിർത്താൻ പൊലീസ് പാടുപെട്ടു. കൂടുതൽ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയൻപറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വൽകരിക്കാനാണ് രണ്ടുകൂട്ടർക്കും തൽപര്യം. യുപിഎ സർക്കാരിന്റെ കാലത്തുനിന്നും മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിട്ട് ഒന്നുമുണ്ടായില്ല. കൂടുതൽ ദുരിതത്തിലേക്കാണ് ജനങ്ങൾ പോയത്. കോർപറേറ്റുകൾക്കും അതി സമ്പന്നർക്കും മാത്രമാണ് ഗുണമുണ്ടായത്. നയം മാറിയില്ല. അഴിമതി വലിയ തോതിൽ മൻമോഹൻ സിങിന്റെ കാലത്തു നടന്നു. അത് അവസാനിപ്പിക്കും എന്ന് പറഞ്ഞ അധികാരത്തിൽ എത്തിയ ബിജെപി ഭരണം കോർപറേറ്റുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു. അഴിമതി അവസാനിക്കുകയല്ല കൂടുതൽ അഴിമതിയിലേക്കാണ് ഭരണം മാറിയത്. റാഫേലുമായെല്ലാം ബന്ധപ്പെട്ടുള്ള വിവരങ്ങൾ എല്ലാം രാജ്യത്താകമാനം ഉയർന്നു വന്നതാണ്. ആ വിഷയത്തിലെ സുപ്രീം കോടതിയുടെ നിലപാടും നമ്മൾ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനിൽ അംബാനിയുടെ നികുതി കുടിശ്ശിഖയിൽ ഫ്രഞ്ച് സർക്കാർ നൽകിയ ഇളവ് റാഫേൽ ഇടപാടിലെ അഴിമതിയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ ഇടപാടിന്റെ പേരിൽ നൽകിയ ആനുകൂല്യമാണ് അനിൽ അംബാനിക്ക് ലഭിച്ചത്. കോർപറേറ്റുകളുടെ അഞ്ചര ലക്ഷം കോടിയുടെ കുടിശിഖ ഈ സർക്കാരിന്റെ കാലത്തു എഴുതി തള്ളിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാൻ വേണ്ട ഒരിടപെടലും സർക്കാർ നടത്തിയില്ല. എന്നാൽ പാവങ്ങളുടെ കാര്യത്തിൽ ഒരിളവും ആർക്കും ലഭിച്ചില്ല.

അതേസമയം രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനും വലിയ ശ്രമങ്ങൾ നടക്കുകയാണ്. വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ രാജ്യമാണ് നമ്മുടേത്. ആ ഐക്യം കാത്തുസൂക്ഷിക്കാൻ കഴിയുന്നത് മതനിരപേക്ഷതയുടെ പ്രത്യേകത കൊണ്ടാണ്. ആ മതനിരപേക്ഷത പാടില്ല എന്നതാണ് ആർഎസ്എസ് നിലപാട്. ആർഎസ്എസ് ആണ് ബിജെപിയെ നയിക്കുന്നത്. ഭരണഘടനയെ വിലയില്ലാത്തവരാണ് ആർഎസ്എസ്. മതനിരപേക്ഷത ഇല്ലാതായാൽ രാജ്യത്തിന്റെ നിലനിൽപാണ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷം മതന്യൂനപക്ഷങ്ങൾക്ക് എതിരെ നിരവധി പ്രവർത്തനം ആർഎസ്എസ് നടത്തി. ആദ്യം ഘർ വാപസി കൊണ്ടുവന്നു. മറ്റു മതസ്ഥരെ നിർബന്ധിച്ചു മതം മാറ്റാൻ ശ്രമിച്ചു. രാജ്യത്ത് മതത്തിന്റെ പേരിൽ അക്രമങ്ങൾ വർധിച്ചു. സർക്കാർ അതിനെ കയ്യുംകെട്ടി നോക്കി നിന്നു. മുസ്ലിം സഹോദരങ്ങൾക്കെതിരെ ആക്രമങ്ങൾ അഴിച്ചുവിട്ടു.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമെന്നാണ് ഇപ്പോൾ ബിജെപിയുടെ ഭീഷണി. കോൺഗ്രസ്സും ഇതിൽ വ്യത്യസ്ത സമീപനമല്ല. തീവ്രവാദികൾ അവിടെ കേന്ദ്രമാക്കാൻ കാരണവും അത് തന്നെയാണ്. അവിടെയുള്ള ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ തയ്യാറാകുകയാണ് വേണ്ടത്. പക്ഷെ ആ നിലപാട് എടുക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2v9lzE9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages