മണിമുഴങ്ങിയില്ല ഒന്നാംക്ലാസ‌് ‘ഹൗസ‌്ഫുൾ’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

മണിമുഴങ്ങിയില്ല ഒന്നാംക്ലാസ‌് ‘ഹൗസ‌്ഫുൾ’


കണ്ണൂർ
‘സുപ്രഭാതം, ഇന്നത്തെ പ്രധാന വാർത്ത. ഈ അധ്യയനവർഷം തീരുംമുമ്പേ അടുത്ത ഒന്നാം ക്ലാസിലേക്കുള്ള 30 കുഞ്ഞനിയന്മാരും അനിയത്തിമാരും വിദ്യാലയത്തിന്റെ പടികയറുന്നു’–-

ശ്രീകണ‌്ഠാപുരം ചേപ്പറമ്പ‌് എയ‌്ഡഡ‌് എൽപി സ‌്കൂളിലെ റേഡിയോ സ‌്റ്റേഷനിൽനിന്ന‌് സ‌്കൂൾ ആർജെമാരായ എം വി വേദയുടെയും സായ‌് മാധവിന്റെയും സ്വരം മുഴങ്ങി. ഇതൊന്നും ഗൗനിക്കാതെ സ‌്കൂൾ വരാന്തകളിൽ ‘പുതുമുഖങ്ങൾ’ ഓടിക്കളി തുടങ്ങിയിരുന്നു. പൂക്കളും മധുരപലഹാരങ്ങളുമായി മുതിർന്ന വിദ്യാർഥികളും അധ്യാപകരും അവർക്ക‌ു പിന്നാലെ പാഞ്ഞു. എൽഡിഎഫ‌് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കൈവരിക്കുന്നതിന്‌ തെളിവാണ്‌ ചേപ്പറമ്പ‌് എൽപി സ‌്കൂളുപോലുള്ള പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക‌്. ഒരു അധ്യയനവർഷം അവസാനിക്കുംമുമ്പേ അടുത്ത വർഷത്തെ 30 ഒന്നാംക്ലാസുകാരെ ഹാജർപട്ടികയിൽ ചേർത്ത‌് പ്രവേശനോത്സവം നടത്തി പുതിയ പാഠം രചിക്കുകയാണ‌് ഈ സ്‌കൂൾ. ജനുവരിയിൽത്തന്നെ ഒന്നാംക്ലാസ്‌ പ്രവേശനം പൂർത്തിയാക്കുന്നത്‌ ഇതാദ്യം.

ഇരിക്കൂർ ഉപജില്ലയിലെ ഈ വിദ്യാലയം പഠന–-പാഠ്യേതര പ്രവർത്തനങ്ങളിലും ഏറെ മുമ്പിൽ. സ്വന്തം റേഡിയോ സ‌്റ്റേഷനും സ‌്കൂളിന്റെ മുഖമുദ്രയാണ‌്. രാവിലെ പ്രാർഥനയോടെ പ്രക്ഷേപണം തുടങ്ങും. കഥകൾ, പാട്ടുകൾ എന്നിങ്ങനെ കുട്ടികളുടെ കലാവതരണങ്ങൾ ഇടവേളകളിൽ എത്തും. വർഷങ്ങളായി ‘നിള’ എന്ന പേരിൽ  പ്രസിദ്ധീകരിച്ച മാസിക ഈ വർഷംമുതൽ ഡിജിറ്റൽ രൂപത്തിലും പുറത്തിറങ്ങും. ടെലിവിഷൻ പരിപാടികളും കുട്ടികൾ അവതരിപ്പിക്കുന്നുണ്ട‌്. പൂമരച്ചോട്ടിൽ ഒരുക്കിയ വായനശാലയാണ‌് മറ്റൊരു ആകർഷണം. സ്വന്തം യൂട്യൂബ‌് ചാനൽ തുടങ്ങുന്നതിന്റെ അണിയറപ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മൂന്നുവർഷംമുമ്പ‌് ആവിഷ‌്കരിച്ച പദ്ധതികൾ വൻ വിജയമായതിന്റെ ആവേശത്തിലാണ‌് അധ്യാപകരും രക്ഷിതാക്കളും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ  ‘സർഗലയം’ പദ്ധതിയിലേക്കും സ‌്കൂൾ  തെരഞ്ഞെടുക്കപ്പെട്ടു. ഉപജില്ലയിലെ മികച്ച പിടിഎയ‌്ക്കുള്ള പുരസ‌്കാരവും ചേപ്പറമ്പ‌് എൽപി നേടിയിരുന്നു. ആകെ 120 വിദ്യാർഥികളാണ‌് നിലവിൽ ഈ വിദ്യാലയത്തിലുള്ളത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2IiZ9bl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages