109‐ാം വയസ്സിൽ ഇടത്തോട്ട‌് തിരിഞ്ഞ‌് നാരായണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

109‐ാം വയസ്സിൽ ഇടത്തോട്ട‌് തിരിഞ്ഞ‌് നാരായണൻ

കേളകം > തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ മാടശേരി നാരായണനെന്ന 109കാരന്റെ   ഓർമകൾ 67 വർഷം പിന്നോട്ട് പോവും. രാജഭരണവും ജനാധിപത്യ ഭരണവും നേരിട്ട് അനുഭവിച്ചറിഞ്ഞ കണിച്ചാറുകാരുടെ അമ്മാവൻ മോണകാട്ടി ചിരിക്കും. ചിരിയോടൊപ്പം കാലംമായ്ക്കാത്ത ഓർമച്ചെപ്പിൽനിന്ന‌് തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവയ്ക്കും.  109ലും  ദിനചര്യകൾക്ക് ഇപ്പോഴും പരസഹായം വേണ്ട.

എല്ലാ ലോക‌്സഭാ തെരഞ്ഞെടുപ്പിലും വോട്ടുചെയ‌്തു, 16 തവണ,  മുപ്പതിലേറെ പൊതുതെരഞ്ഞെടുപ്പുകളിലും. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. 16 തവണയും കോൺഗ്രസ‌് സ്ഥാനാർഥികൾക്കാണ് വോട്ട് ചെയ്തതെങ്കിൽ ഇത്തവണ വോട്ട്  പി കെ ശ്രീമതി ടീച്ചർക്കാണ്. യുഡിഎഫ് ഭരണകാലത്ത് 15 മാസം കുടിശ്ശികയുണ്ടായിരുന്ന പെൻഷൻ  പൂർണമായും നൽകി തുക ഇരട്ടിയാക്കിയത് എൽഡിഎഫ‌് മന്ത്രിസഭയാണെന്നതാണ് പ്രധാന കാരണം. 

1945 കാലത്ത് തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് കുടിയേറിയതാണ് മാടശേരി നാരായണൻ. കണിച്ചാറിലെത്തി കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അര നൂറ്റാണ്ടോളം ശാന്തിക്കാരനായി. ഭാര്യ മീനാക്ഷിക്ക് 97 വയസ്സായി. ആറ് മക്കളുണ്ട‌്. ദിവസവും പത്രവായന നിർബന്ധം. എഡിറ്റോറിയൽ പേജടക്കം മനസ്സിരുത്തി വായിക്കും. കുശലം പറയാൻ എത്തുന്നവരോട് നല്ല ഓർമശക്തിയോടെ തമാശ കലർത്തി രാഷ്ട്രീയം പറയും പ്രാഥമിക വിദ്യാഭ്യാസംമാത്രം കൈമുതലായ നാരായണൻ ശാന്തികൾ. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാ ഗാന്ധിയെയും ചേരാനെല്ലൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്ന് ശ്രീനാരായണ ഗുരുവിനെയും നേരിൽ കണാൻ കഴിഞ്ഞതാണ് നൂറ്റാണ്ട് പിന്നിട്ട ജീവിതത്തിൽ മറക്കാൻ കഴിയാത്ത സംഭവങ്ങളെന്ന് നാരായണൻ ശാന്തികൾ പറയുന്നു. ഇത്തവണയും പരസഹായമില്ലാതെ വോട്ട് ചെയ്യണമെന്നാണാഗ്രഹം.  വാർധക്യ സഹജമായ അവശതകളനുഭവിക്കുന്ന ഭാര്യ മീനാക്ഷിയ്ക്ക് വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പോകാൻ കഴിയുമോയെന്ന ആശങ്കയാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2G4mVX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages