രാമക്ഷേത്രം, ഗോവധം എന്നീ വിഷയങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും ഒരേനിലപാടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ബാബ്റി മസ്ജിദ് തകർത്തപ്പോൾ അധികാരത്തിൽ കോൺഗ്രസായിരുന്നു. എന്നിട്ട‌് ഒരുപ്രതിയെപ്പോലും പിടിച്ചില്ല. രണ്ടായിരത്തിലധികം മുസ്ലിംങ്ങളെകൊന്ന ഗുജറാത്ത് കലാപത്തിൽ പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല–- എടക്കരയിലും അരീക്കോട്ടും ചേർന്ന പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് ബില്ലിലും പൗരത്വബില്ലിലും കോൺഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചു. മുസ്ലിംലീഗ‌് പതാക പാകിസ്ഥാന്റേതാണെന്ന അമിത‌്ഷായുടെ പ്രസ്താവന ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി മിണ്ടിയില്ല. പാണക്കാട‌് തങ്ങളും ഇതിനെതിരെ പ്രതികരിച്ചില്ല. എന്നാൽ സിപിഐ എം കൃത്യമായ നിലപാട‌് പറഞ്ഞു. ഈ പ്രസ‌്താവനയുടെ പേരിൽ ഒരു മുസൽമാനെയും താഴ‌്ത്തിക്കെട്ടാൻ ഇടതുപക്ഷം സമ്മതിക്കില്ല. സ്വതന്ത്ര അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സാഹിത്യകാരന്മാരെയും പത്രപ്രവർത്തകരെയും വിവിധ സംസ്ഥാനങ്ങളിൽ കൊലപ്പെടുത്തി. എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ അത‌് നടക്കില്ല.വയനാട്ടിലും വാരാണസിയിലും കോൺഗ്രസ‌്–- ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബിജെപി തയാറാകാത്തത‌്. “ചൗക്കിദാർ ചോർ ഹേ’ എന്നാണ‌് പ്രധാനമന്ത്രിയെ റഫേൽ വിഷയത്തിൽ രാഹുൽ ഗാന്ധി വിമർശിച്ചത‌്. എന്നാൽ അതേ പാർലമെന്റ‌് സമ്മേളനം കഴിയുന്നതിനുമുമ്പേ രാഹുൽ മോഡിയെ കെട്ടിപ്പിടിച്ചു. ഇത‌് രാഹുൽ ഗാന്ധിയുടെ ഇരട്ടമുഖമാണ‌് വെളിവാക്കിയത‌്.
കോൺഗ്രസ‌് ബിജെപിക്ക‌് ബദലല്ല
കോൺഗ്രസ് ഒരിക്കലും ബിജെപിക്ക് ബദലല്ല. ബിജെപിയെ പുറത്താക്കാൻ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നാണ് അവർ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഗോവയടക്കം പല സംസ്ഥാനങ്ങളിലും ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. എന്നാൽ ഇവിടങ്ങളിൽ അധികാരമേറിയത് ബിജെപിയും.
അരുണാചൽ പ്രദേശിൽ 34 കോൺഗ്രസ് എംഎൽഎമാരിൽ 33 പേർ ബിജെപിയായി. ഈ സാഹചര്യം നിലനിൽക്കെ കോൺഗ്രസ് എങ്ങനെയാണ് ബിജെപിക്ക‌് ബദലാവുകയെന്നും കോടിയേരി ചോദിച്ചു.
from Kerala || Deshabhimani Online News http://bit.ly/2KUgXws
via IFTTT
No comments:
Post a Comment