സ്വന്തം ലേഖിക
മർദനമേറ്റ‌് മൂന്നു വയസുകാരൻ മരിച്ച കേസിൽ അച്ഛനെയും പ്രതിചേർത്തു. മർദനവിവരം മറച്ചുവച്ചതിനും തെളിവ‌് നശിപ്പിച്ചതിനുമാണ‌് ഇയാളെ പ്രതിചേർത്തത‌്. വെള്ളിയാഴ‌്ച രാത്രി അറസ‌്റ്റ‌് രേഖപ്പെടുത്തി.
കുട്ടിയുടെ മൃതദേഹം അവസാനമായി കാണാൻ അച്ഛനെയും അമ്മയെയും എറണാകുളം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പൊലീസ‌് എത്തിച്ചു. കുട്ടിയുടെ ഡിഎൻഎ സാമ്പിളും ശേഖരിച്ചു. തുടർന്ന‌് മൃതദേഹം കളമശേരി പാലയ‌്ക്കാമുകൾ ജുമാ മസ‌്ജിദ‌് കബർസ്ഥാനിൽ സംസ‌്കരിച്ചു. കുട്ടിയെ വധിക്കാൻ ശ്രമിച്ചതിന‌് അമ്മയെ ഏലൂർ പൊലീസ‌് നേരത്തെ കസ‌്റ്റഡിയിലെടുത്തിരുന്നു. കുട്ടി മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്താൻ തെളിവില്ലെന്ന‌് പൊലീസ‌് പറഞ്ഞു.
അബോധാവസ്ഥയിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ‌്ചയാണ‌് കുട്ടിയെ എത്തിച്ചത‌്. അടിയന്തര ചികിത്സ നൽകിയെങ്കിലും വെള്ളിയാഴ‌്ച രാവിലെ 9.50ന‌് മരിച്ചു. കുട്ടിയുടെ മറ്റ‌് ബന്ധുക്കളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ‌് പൊലീസ‌്. അമ്മയുടെ നാടായ ജാർഖണ്ഡിലേക്കും അച്ഛന്റെ നാടായ ബംഗാളിലേക്കും പ്രത്യേക പൊലീസ‌് സംഘം പുറപ്പെട്ടിട്ടുണ്ട‌്. ഇവർ തന്നെയാണോ കുട്ടിയുടെ യഥാർഥ മാതാപിതാക്കൾ എന്ന‌് സംശയമുള്ളതിനാലാണ‌് ഡിഎൻഎ സാമ്പിൾ ശേഖരിച്ചത‌്. പശ്‌ചിമ ബംഗാളിലെ മിർസാഗാലിബ‌് സ്വദേശിയായ കുട്ടിയുടെ പിതാവ‌് കൊച്ചി മെട്രോ നിർമാണ യാർഡിലെ ക്രെയിൻ ഡ്രൈവറാണ‌്. ഏഴുവർഷം മുമ്പ‌് ഇയാൾ നാടുവിട്ടുപോയതാണെന്നാണ‌് സഹോദരി പൊലീസിനോട‌് ഫോണിൽ പറഞ്ഞത‌്. അമ്മ ജാർഖണ്ഡിലെ ഈസ‌്റ്റ‌് ജയ‌്നഗർ സ്വദേശിയാണ‌്. വിവാഹം കഴിച്ചതിനുള്ള തെളിവുകൾ ഇവരുടെ പക്കൽ ഇല്ല. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇല്ലെന്ന‌് പൊലീസ‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Vb0I2b
via IFTTT
No comments:
Post a Comment