പ്രേമചന്ദ്രന്റെ പ്രചാരണത്തിനിറങ്ങാതെ ആര്‍എസ‌്പി ദേശീയ നേതൃത്വം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പ്രേമചന്ദ്രന്റെ പ്രചാരണത്തിനിറങ്ങാതെ ആര്‍എസ‌്പി ദേശീയ നേതൃത്വം



ആർഎസ‌്പി കേന്ദ്ര സെക്രട്ടറിയേറ്റംഗവും പാർടിയുടെ ഏക എംപിയുമായ  എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ‌ു പ്രചാരണത്തിൽനിന്ന‌്  ജനറൽ സെക്രട്ടറി അടക്കം ദേശീയ നേതാക്കൾ വിട്ടുനിന്നു. ഒരുമാസം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഒരിക്കൽപോലും ദേശീയ നേതാക്കൾ കൊല്ലം മണ്ഡലത്തിലേക്ക‌് തിരിഞ്ഞുനോക്കിയില്ല. യുഡിഎഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും മുമ്പ‌് കൊല്ലത്ത‌്  സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു.

ആർഎസ‌്പി ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി,  മുൻ ജനറൽ സെക്രട്ടറി   ടി ജെ ചന്ദ്രചൂഡൻ, കേന്ദ്ര സെക്രട്ടറിയറ്റംഗങ്ങളായ അബനീ റോയി, മനോജ് ഭട്ടാചാര്യ  ഉൾപ്പെടെ നേതാക്കളൊന്നും   പ്രചാരണത്തിന് ഇതുവരെ ഇറങ്ങിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രചാരണത്തിനിറങ്ങാത്തതെന്ന് ക്ഷിതി ഗോസ്വാമി പറഞ്ഞു. ടി ജെ ചന്ദ്രചൂഡൻ പ്രതികരിക്കാൻ തയ്യാറായില്ല. പ്രചാരണത്തിന് ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉൾവലിഞ്ഞതും ചർച്ചയായി.

നേതാക്കളുടെ അസാന്നിധ്യം  ദേശീയ നേതൃത്വവും കേരള ഘടകവും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നു. ആർഎസ‌്പിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിൽ പ്രേമചന്ദ്രന്റെ സംഘപരിവാർ ബന്ധം പ്രചാരണത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നേതാക്കളുടെ അസാന്നിധ്യം അണികളെ അങ്കലാപ്പിലാക്കി. പ്രവർത്തകരുടെ വിയോജിപ്പ് ജില്ലയിൽ പല സ്ഥലത്തും  പൊട്ടിത്തെറിയിലും രാജിയിലുമെത്തിച്ചു. ശനിയാഴ്ച ചവറ തെക്കുംഭാഗത്ത്  മുൻ  പഞ്ചായത്ത് വൈസ് പ്രസിഡന്റ‌്  മറിയാമ്മ വർഗീസടക്കം ആർഎസ‌്പിയിൽനിന്ന‌ു രാജിവച്ച് സിപിഐ എമ്മിലേക്ക് വന്നതാണ് ഒടുവിലത്തെ സംഭവം.
സെപ്തംബറിൽ ടി ജെ ചന്ദ്രചൂഡൻ പങ്കെടുത്ത  കൊല്ലം ജില്ലാ സമ്മേളനത്തിലും സംസ്ഥാന സമ്മേളനത്തിലും പ്രേമചന്ദ്രന്റെ ഒറ്റയാൾ പ്രവർത്തനത്തിനെതിരെ രൂക്ഷവിമർശനമാണ‌് ഉയർന്നത‌്. ഇടതുപക്ഷ പാർടിയായ ആർഎസ‌്പി  കേരളത്തിൽ മാത്രമാണ് വലതുമുന്നണിക്കൊപ്പം. ജില്ലാ സമ്മേളനത്തിൽ പാർടിയുടെ രാഷ്ട്രീയ നിലപാടിനെച്ചൊല്ലി ഇരുവിഭാഗം ചേരിതിരിവുണ്ടായി. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോകണമെന്നും യുഡിഎഫിൽ തന്നെ തുടരണമെന്നുള്ള നിലപാടുകളാണ് തർക്കത്തിലെത്തിയത്.

അസീസിനൊപ്പം നിൽക്കുന്നവർ  എൽഡിഎഫിലേക്ക് തിരികെപ്പോകണമെന്ന നിലപാടെടുത്തപ്പോൾ പ്രേമചന്ദ്രൻ വിഭാഗം എതിർത്തു. കേരളത്തിൽ ആർഎസ‌്പി  സ്വീകരിച്ച നിലപാട് ശരിയല്ലെന്ന്  നേരത്തെ കേരളത്തിലെത്തിയ മനോജ‌് ഭട്ടാചാര്യ പറഞ്ഞിരുന്നു.  കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ  ടി ജെ ചന്ദ്രചൂഡൻ ശബരിമല വിഷയത്തിൽ കോൺഗ്രസ‌്  നിലപാടിനെ രൂക്ഷമായാണ‌് വിമർശിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2L1a1xU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages