കേരള മാതൃക കേന്ദ്രത്തിലും വരണം: സീതാറാം യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കേരള മാതൃക കേന്ദ്രത്തിലും വരണം: സീതാറാം യെച്ചൂരി


ജനക്ഷേമത്തിന‌് ഊന്നൽ നൽകുന്ന കേരള ഭരണത്തിന്റെ മാതൃക തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തുണ്ടാകണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി. അതിനായി  ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം പരമാവധി വർധിപ്പിക്കണം. കണ്ണൂർ ജില്ലയിൽ വിവിധ എൽഡിഎ‌ഫ‌്  തെരഞ്ഞെടുപ്പ‌്  പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ജനകേന്ദ്രീകൃത വികസനമാണ‌് ഇടതുപക്ഷത്തിന്റേത‌്. 1957ലെ ഇ എം എസ‌് സർക്കാരാണ‌് അതിന‌് അടിത്തറ പാകിയത‌്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന‌് വിശേഷിപ്പിച്ച കേരളത്തെ ലോകത്തിന‌്  മാതൃകയായി മാറ്റിയെടുത്തത‌് ഇടതുപക്ഷമാണ‌്. ആ വീക്ഷണമാണ‌് ഇനി രാജ്യത്ത‌് നടപ്പാവേണ്ടത‌്.   അതേസമയം കോർപറേറ്റ‌് കേന്ദ്രീകൃത വികസനമാണ‌് കോൺഗ്രസും ബിജെപിയും നടപ്പാക്കുന്നത‌്. അതിൽനിന്ന‌് ജനങ്ങൾക്ക‌്  ഗുണകരമായതൊന്നും ലഭിക്കില്ല. കഴിഞ്ഞ അഞ്ച‌് വർഷ‌ം മോഡി സർക്കാർ കർഷകർക്കും സാധാരണക്കാരനും ദുരിതംമാത്രം നൽകി എന്നാൽ, ജനങ്ങളുടെ പണം മുഴുവൻ അവർ സ്വന്തക്കാരായ കോർപറേറ്റുകൾക്കും വൻകിടക്കാർക്കും നൽകുകയായിരുന്നു.

ഇപ്പോൾ ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി  രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കുകയാണ‌്. ആരുവാങ്ങുന്നു, ആർക്ക‌് നൽകുന്നുവെന്ന‌് തിരിച്ചറിയാത്ത ബോണ്ടിന്റെ 95 ശതമാനവും ബിജെപിയാണ‌് സ്വന്തമാക്കിയതെന്ന‌് ഹിന്ദു പത്രം പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. കോടികളുടെ അഴിമതിപ്പണമാണ‌്  ഇതിലൂടെ നിയമവിധേയമാക്കുന്നത‌്.

നരേന്ദ്ര മോഡിക്ക‌് പകരം ആര‌് എന്ന‌ാണ‌് ബിജെപി ഇപ്പോൾ ഉയർത്തുന്ന ചോദ്യം. അവരുടെ നയം മൂലം പൊറുതിമുട്ടിയ ജനങ്ങളാണ‌്  മോഡിയോട‌് മത്സരിക്കുന്നത‌്  എന്നാണ‌് അതിനുള്ള ഉത്തരം. 2004ൽ വാജ‌്പേയിയെ മൂലക്കിരുത്തിയതും ജനങ്ങളാണ‌്. ഇടതുപക്ഷത്തിന്റെ മികച്ച വിജയമാണ‌്  വാജ‌്പേയി സർക്കാരിനെ താഴെയിറക്കാൻ സഹായിച്ചത‌്.

ബിജെപിയെ നേരിടാൻ കോൺഗ്രസ‌് മതിയെന്നാണ‌്  ചില നേതാക്കൾ പറയുന്നത‌്.  കോൺഗ്രസിന‌് അതിനുള്ള ശേഷിയുണ്ടോയെന്ന‌്  വിലയിരുത്തണം.  നിലവിൽ ബിജെപി എംപിമാരിൽ 121 പേർ പഴയ കോൺഗ്രസ‌് നേതാക്കളാണ‌്.  കോൺഗ്രസ‌് എല്ലാ കാലത്തും വർഗീയതയുമായി സന്ധിചെയ‌്താണ‌്  ബിജെപിയെ  വളർത്തിയതെന്നും  യെച്ചൂരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VeIg8M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages