സംസ്ഥാനത്തെ സഹകരണജീവനക്കാർക്കും ഡിഎ (ക്ഷാമബത്ത)വർധന അനുവദിച്ചു. 15 മാസത്തെ കുടിശ്ശിക അടുത്തമാസംമുതൽ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ വർധന നടപ്പാക്കാനും കുടിശ്ശിക പണമായി നൽകാനും തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ‌് സഹകരണ ജീവനക്കാർക്കും ഡിഎ വർധിപ്പിച്ച‌് സഹകരണ വകുപ്പ‌് ഉത്തരവിറക്കിയത‌്. 2018 ജനുവരി ഒന്നുമുതൽ കഴിഞ്ഞ മാർച്ച‌് 31 വരെയുള്ള കുടിശ്ശികയാണ‌് അനുവദിച്ചത‌്. നിലവിൽ ശമ്പളപരിഷ‌്കരണം നടപ്പാക്കിയ ജീവനക്കാർക്ക‌് ഒമ്പതുശതമാനം ഡിഎ വർധന ലഭിക്കും. 2018 ജനുവരി മുതൽ വർധിപ്പിച്ച മൂന്നുശതമാനവും ജൂലൈ ഒന്നുമുതൽ വർധിപ്പിച്ച ആറുശതമാനവും ചേർന്നതാണിത‌്. 121 ശതമാനമാണ‌് പുതിയ ഡിഎ. ശമ്പളപരിഷ‌്കരണം നടപ്പാക്കിയിട്ടില്ലാത്ത ജീവനക്കാർക്ക‌് 13 ശതമാനമാണ‌് വർധന. ജൂലൈവരെ അഞ്ചുശതമാനവും തുടർന്ന‌് എട്ടു ശതമാനവും. നിലവിലെ 197 എന്നത‌് 210 ശതമാനമാകും. ഈ രണ്ടു വിഭാഗങ്ങളിൽപ്പെടാത്തവർക്ക‌് 16 ശതമാനമാണ‌് വർധന.
നിലവിലെ 268 ശതമാനം 284 ശതമാനമായി ഉയരും.
സഹകരണ സംഘങ്ങൾ/ബാങ്കുകൾ/ സ്ഥാപനങ്ങൾ എന്നിങ്ങനെ സഹകരണ രജിസ‌്ട്രാറുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഒരുലക്ഷത്തിലേറെ ജീവനക്കാർക്ക‌് പ്രയോജനം ലഭിക്കും. ഇതിന്റെ തുടർച്ചയായി മറ്റ‌് വകുപ്പുകൾക്ക‌് കീഴിൽ സഹകരണ നിയമപ്രകാരം രജിസ‌്റ്റർ ചെയ‌്ത ക്ഷീരം, കയർ, മത്സ്യം, കൈത്തറി, കശുവണ്ടി തുടങ്ങിയ മേഖലകളിലെ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്കും വർധിപ്പിച്ച ഡിഎയും കുടിശ്ശികയും ഉറപ്പാക്കും. എൽഡിഎഫ‌് സർക്കാർ ഈ വർഷത്തെ ബജറ്റിൽ ഡിഎ കുടിശ്ശിക അനുവദിക്കുമെന്ന‌് പ്രഖ്യാപിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2KUgUkg
via IFTTT
No comments:
Post a Comment