‘ഫാനി ’വരുന്നു, തമിഴ‌്നാട്ടിലേക്ക‌് ; അതീവജാഗ്രതാ നിർദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

‘ഫാനി ’വരുന്നു, തമിഴ‌്നാട്ടിലേക്ക‌് ; അതീവജാഗ്രതാ നിർദേശം

തിരുവനന്തപുരം
തെക്കൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപപ്പെട്ട ന്യൂനമർദം ‘ഫാനി ’ ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന‌് കാലാവസ്ഥാ വിദഗ‌്ധർ.  പടിഞ്ഞാറ‌് –-വടക്ക‌ുപടിഞ്ഞാറ‌് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ‌് തമിഴ‌്നാട‌്–- തെക്കൻ ആന്ധ്രതീരത്ത‌് ഇടിച്ചിറങ്ങാൻ സാധ്യതയുള്ളതായും മുന്നറിയിപ്പ‌്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ വരുംദിവസങ്ങളിൽ കേരളത്തിൽ ചില ജില്ലകളിൽ കനത്ത മഴയ‌്ക്ക‌ും സാധ്യതയുണ്ട‌്. ചൊവ്വാഴ‌്ച മുതൽ പലയിടത്തും അതിശക്തമായ മഴയുണ്ടാകും. 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26 മുതൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. കേരളം, തമിഴ‌്നാട‌്, ആന്ധ്ര തീരങ്ങളിൽ കടൽ പ്രക്ഷ‌ുബ‌്ധമാകും.

 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ദക്ഷിണ ബംഗാൾ ഉൾക്കടലിലുമായി  ഒരാഴ‌്ചയായി  നിലനിൽക്കുന്ന ന്യൂനമർദമേഖലയാണ‌് ശക്തിപ്പെടുന്നത‌്. ഇവിടെയുള്ള  മൂന്ന‌് അന്തരീക്ഷചുഴിയിൽ ഒരെണ്ണം അതീവശക്തമാണ‌്. ഇത‌് ഞായറാഴ‌്ച പുലർച്ചെയോടെ  തീവ്രന്യൂനമർദമായി മാറുമെന്നാണ‌് നിഗമനം. സമുദ്രതാപനില അനുകൂലമായതിനാൽ ഇത‌് അതിതീവ്ര ന്യൂനമർദമായി മാറും. തുടർന്ന‌്, ചുഴലിക്കാറ്റായി രൂപംമാറി ശ്രീലങ്കയുടെ കിഴക്കൻ തീരംവഴി തമിഴ‌്നാട്ടിലേക്ക‌് നീങ്ങും. ‘ഫാനി ’ എന്ന‌് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ‌് ചൊവ്വാഴ‌്ചയോടെ പുതുക്കോട്ടയ‌്ക്കും തഞ്ചാവൂരിനുമിടയിൽ തീരം തൊടുമെന്നാണ‌് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മണിക്കൂറിൽ 60 മുതൽ 100  കിലോമീറ്റർവരെ വേഗതയിലായിരിക്കും കാറ്റടിക്കുക. വൻനാശം വിതയ‌്ക്കാൻ സാധ്യതയുള്ളതിനാൽ തമിഴ‌്നാടിന‌് അതീവജാഗ്രതാ നിർദേശം നൽകി. ശ്രീലങ്കയിലും തമിഴ‌്നാട്ടിലും അത്യന്തം കനത്ത മഴയുമുണ്ടാകും.

തിങ്കൾ, ചൊവ്വ , ബുധൻ ദിവസങ്ങളിൽ കേരളത്തിൽ  ശക്തമായ കാറ്റിനും വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ട‌്.  മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ‌്ചമുതൽ ശ്രീലങ്കൻ തീരത്തും തമിഴ‌്നാട‌് തീരത്തും ഉൾക്കടലിലും മത്സ്യബന്ധനത്തിന‌് പോകരുതെന്ന‌് മുന്നറിയിപ്പുണ്ട‌്. കന്യാകുമാരിയടക്കം ഈ ഭാഗത്തുള്ള മത്സ്യത്തൊഴിലാളികൾ മടങ്ങിവരണമെന്ന‌് നിർദേശിച്ചിട്ടുണ്ട‌്. ബീച്ചുകളിലും മറ്റും പോകുന്നവർ ജാഗ്രത പുലർത്തണം.



from Kerala || Deshabhimani ​Online ​News http://bit.ly/2IFfDvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages