തീരം തകർത്ത്‌ ഭീമൻ തിരകൾ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

തീരം തകർത്ത്‌ ഭീമൻ തിരകൾ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം 
ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശമേഖലയിൽ നിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ക‌ടൽക്ഷോഭം രൂക്ഷമായ വലിയതുറ, ശംഖുംമുഖം എന്നിവിടങ്ങൾ മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു. ശ്രീലങ്കൻ തീരത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കലക്ടർമാർക്കും വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കടൽക്ഷോഭം ശക്തമായ വലിയതുറ മേഖലയിൽ ഒമ്പതു വീടുകൾ പൂർണമായി തകർന്നു. ഇൗ മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വലിയതുറ ബഡ്‌സ് യുപി സ്‌കൂൾ, വലിയതുറ ഗവ. യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. ബഡ്‌സ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങളിലെ 34 പേരും വലിയതുറ യുപിഎസിൽ 11 കുടുംബങ്ങളിൽനിന്നുള്ള 35 പേരുമാണുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കലക്ടർ  കെ വാസുകി പറഞ്ഞു.
 
തെക്കുകിഴക്കൻ ശ്രീലങ്കയോടുചേർന്നുള്ള സമുദ്രഭാഗത്ത് വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളതീരത്ത് കടൽ പ്രക്ഷുബ‌്ധമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
 
 
 


from Kerala || Deshabhimani ​Online ​News http://bit.ly/2IYKUZY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages